ഷമിക്ക് മുന്നിൽ അവസാന ഉടമ്പടി വച്ച് ബിസിസിഐ, ടീമിലേക്ക് മടങ്ങാൻ വലിയ വെല്ലുവിളി; ബിജിടിയിൽ കളിക്കാൻ ഉടൻ ഫിറ്റ്നസ് തെളിയിക്കണം
ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്താൻ മുഹമ്മദ് ഷമിക്ക് ബിസിസിഐ കർശന നിർദ്ദേശങ്ങൾ നൽകിയതായി റിപോർട്ടുകൾ. പരിക്കിൽ നിന്ന് മോചിതനായ ഷമിക്ക് ബോർഡർ-ഗാവസ്കർ ട്രോഫിയിൽ കളിക്കണമെങ്കിൽ ഫിറ്റ്നസ് തെളിയിക്കാൻ ഇനി ഒരു ആഴ്ചയിൽ താഴെ മാത്രം സമയമേയുള്ളൂ.
ബിസിസിഐയുടെ മെഡിക്കൽ ടീം ഷമിയെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഷമിയെ, ഇനി സയ്യിദ് മുഷ്താഖ് അലി ട്രോഫി (എസ്എംഎടി) ടി20 മത്സരങ്ങളിലും വിലയിരുത്തും.
"ഓരോ സ്പെല്ലിനു ശേഷവും ബിസിസിഐയുടെ മെഡിക്കൽ ടീമിനെ ആശ്രയിക്കുന്നത് അദ്ദേഹത്തിന് എപ്പോൾ നിർത്താൻ കഴിയുമെന്ന് നോക്കേണ്ടതുണ്ട്," ഒരു ബിസിസിഐ ഉദ്യോഗസ്ഥൻ നവംബർ 22 ന് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
Advertisement
"മത്സരങ്ങൾ കളിക്കുമ്പോൾ അദ്ദേഹം ഭാരം കുറയ്ക്കാൻ തുടങ്ങുമെന്ന് മെഡിക്കൽ ടീം കരുതുന്നു. ഇത് അദ്ദേഹത്തിന്റെ കായികക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കും. രഞ്ജി ട്രോഫി സീസൺ അവസാനിച്ചതിനാൽ, എസ്എംഎടിയുടെ ആദ്യ റൗണ്ട് മത്സരങ്ങൾ ഒരു താൽക്കാലിക മാനദണ്ഡമായി നിശ്ചയിച്ചിട്ടുണ്ട്" അദ്ദേഹം കൂട്ടിച്ചേർത്തു.
റിപ്പോർട്ട് അനുസരിച്ച്, ബിസിസിഐയുടെ സ്പോർട്സ് സയൻസ് മേധാവി നിതിൻ പട്ടേലും, നാഷണൽ ക്രിക്കറ്റ് അക്കാദമി (എൻസിഎ) പരിശീലകൻ നിശാന്ത് ബോർഡോളോയുമാണ് ബംഗാൾ ടീമിൽ കളിക്കുന്ന ഷമിയുടെ പരിശീലനത്തിന്റെയും, റിക്കവറിയുടെയും, ദിനചര്യയുടെയും ചുമതലയിലുള്ളത്.
ഷമിയുടെ എസ്എംഎടി മത്സരങ്ങൾ നവംബർ 23 ന് ആരംഭിച്ചു. ഫിറ്റ്നസ് വീണ്ടെടുത്താലും, ഫെബ്രുവരിയിൽ നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി കണക്കിലെടുത്ത്, ഷമിയെ ക്രിക്കറ്റിലേക്ക് തിടുക്കത്തിൽ തിരികെ കൊണ്ടുവരുന്നതിനെയും ബിസിസിഐയിൽ എതിർക്കുന്നവരുണ്ട്.
"എസ്എംഎടിയിലെ ടി20 മത്സരങ്ങളിൽ രണ്ട് ഓവർ സ്പെല്ലുകൾ എറിയുന്നത് അനുയോജ്യമായ മാനദണ്ഡമല്ല. ഒരു ഹൈ-പ്രൊഫൈൽ ടെസ്റ്റ് പരമ്പരയിൽ തീവ്രത നിലനിർത്തുന്നത് വ്യത്യസ്തമായ കാര്യമാണ്. എസ്എംഎടി വെല്ലുവിളി അതിജീവിച്ചാൽ അദ്ദേഹത്തെ ടീം ഇന്ത്യയോടൊപ്പം പരിശീലനത്തിന് അയച്ചേക്കാം. പക്ഷേ അദ്ദേഹത്തെ കളിപ്പിക്കുന്നത് നല്ല തീരുമാനമായിരിക്കില്ല. ഫെബ്രുവരിയിലെ ചാമ്പ്യൻസ് ട്രോഫിയെക്കുറിച്ചും സെലക്ടർമാർക്ക് ആശങ്കയുണ്ട്." ബിസിസിഐ ഉദ്യോഗസ്ഥൻ പറയുന്നു.
ഷമിയുടെ റിക്കവറി ബിസിസിഐ പ്ലാൻ പ്രകാരം പൂർണ്ണമായി നടന്നാൽ, ഡിസംബർ 14 ന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിൽ അദ്ദേഹത്തിന് കളിക്കാൻ കഴിയും. ഷമിയുടെ അഭാവത്തിൽ, പെർത്തിലെ ആദ്യ ടെസ്റ്റിൽ ടീം ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചു. പകരക്കാരൻ ക്യാപ്റ്റനും, പേസ് കുന്തമുനയുമായ ജസ്പ്രീത് ബുംറ എട്ട് വിക്കറ്റുകളും, മുഹമ്മദ് സിറാജ് അഞ്ച് വിക്കറ്റുകളും, പുതുമുഖം ഹർഷിത് റാണ നാല് വിക്കറ്റുകളും നേടിയപ്പോൾ ഇന്ത്യ 295 റൺസിന്റെ കൂറ്റൻ വിജയം സ്വന്തമാക്കി.