Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

അശ്വിനും സർഫറാസും പുറത്ത്; ഒന്നാം ടെസ്റ്റിനുള്ള ടീം ഇന്ത്യ സാധ്യതാ XI

02:36 PM Nov 16, 2024 IST | admin
UpdateAt: 02:52 PM Nov 16, 2024 IST
Advertisement

നവംബർ 22 ന് പെർത്തിൽ ആരംഭിക്കുന്ന ഓസ്ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യൻ പ്ലേയിംഗ് ഇലവൻ പ്രവചിച്ചു മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി . മൂന്ന് പേസർമാരും രണ്ട് ഓൾറൗണ്ടർമാരുമടക്കമുള്ള ടീമാണ് പെർത്തിൽ കളിക്കേണ്ടത് എന്നാണ് ശാസ്ത്രിയുടെ അഭിപ്രായം .

Advertisement

ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ലഭ്യത ഇപ്പോഴും അനിശ്ചിതത്വത്തിലായതിനാൽ, കെഎൽ രാഹുലിനെയോ അഭിമന്യു ഈശ്വരനെയോ അദ്ദേഹത്തിന്റെ സ്ഥാനത്ത് പരിഗണിച്ചേക്കുമെന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം . എന്നാൽ രണ്ടുതവണ ഇന്ത്യയെ ഓസ്ട്രേലിയയിൽ വിജയിപ്പിച്ച പരിശീലകൻ കൂടിയായ ശാസ്ത്രി വ്യത്യസ്തമായ അഭിപ്രായക്കാരനാണ്.

ഓപ്പണിംഗ് കോമ്പിനേഷൻ:

ഈശ്വരൻ ഓസ്ട്രേലിയയിൽ ഇന്ത്യ-എ ടീമിനായി മികച്ച പ്രകടനമല്ല കാഴ്ചവെച്ചത്. രാഹുലാണെങ്കിൽ പരിക്കിന്റെ നിഴലിലും. ഈ സാഹചര്യത്തിൽ, ശുഭ്മാൻ ഗില്ലിനെ യശസ്വി ജയ്‌സ്വാളിനൊപ്പം ഓപ്പണിംഗിൽ പരീക്ഷിക്കണമെന്ന് ശാസ്ത്രി നിർദ്ദേശിക്കുന്നു. മുമ്പ് ഓസ്ട്രേലിയയിൽ ഇന്നിംഗ്സ് ഓപ്പൺ ചെയ്ത് പരിചയമുള്ള താരമാണ് ഗിൽ.

Advertisement

മധ്യനിര:

വിരാട് കോലി, ഋഷഭ് പന്ത്, ധ്രുവ് ജുറൽ എന്നിവരായിരിക്കും മധ്യനിരയിലെ കരുത്ത്. ഇന്ത്യ-എ മത്സരങ്ങളിൽ രണ്ട് അർദ്ധസെഞ്ച്വറികൾ നേടിയ ജുറലിന് ടീമിൽ ഇടം നൽകണമെന്നാണ് ശാസ്ത്രിയുടെ പക്ഷം. ആദ്യ ടെസ്റ്റിൽ സർഫറാസ് ഖാനെ ശാസ്ത്രി ടീമിൽ പരിഗണിക്കുന്നില്ല.

പേസ് ആക്രമണം:

ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി (ഫിറ്റ്നസ് അനുവദിച്ചാൽ) അല്ലെങ്കിൽ ആകാശ് ദീപ് എന്നിവരെ ഉൾപ്പെടുത്തി ശക്തമായ പേസ് ആക്രമണമാണ് ശാസ്ത്രി നിർദേശിക്കുന്നത്.

ഓൾറൗണ്ടർമാർ:

രവീന്ദ്ര ജഡേജയോ, വാഷിംഗ്ടൺ സുന്ദറോ, നിതീഷ് റെഡ്‌ഡിക്കൊപ്പം ഓൾറൗണ്ടർമാരായി ടീമിൽ ഇടം നേടണമെന്നും, എന്നാൽ അശ്വിനെ ആദ്യ ടെസ്റ്റിൽ കളിപ്പിക്കേണ്ടതില്ല എന്നുമാണ് ശാസ്ത്രിയുടെ നിർദേശം.

പ്രധാന പോയിന്റുകൾ:

ശാസ്ത്രി പ്രവചിച്ച ഇന്ത്യൻ ഇലവൻ

1. ശുഭ്മാൻ ഗിൽ

2. യശസ്വി ജയ്‌സ്വാൾ

3. കെഎൽ രാഹുൽ

4. വിരാട് കോലി

5. ഋഷഭ് പന്ത്

6. ധ്രുവ് ജുറൽ

7. രവീന്ദ്ര ജഡേജ/വാഷിംഗ്ടൺ സുന്ദർ

8. നിതീഷ് റെഡ്ഡി

9. ജസ്പ്രീത് ബുംറ

10. ആകാശ് ദീപ്

11. മുഹമ്മദ് സിറാജ്

Advertisement
Next Article