For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

നേപ്പാള്‍ ടീമിനായി കളിക്കാന്‍ ശിഖര്‍ ധവാന്‍, സര്‍പ്രൈസ് നീക്കം

08:35 AM Nov 14, 2024 IST | Fahad Abdul Khader
UpdateAt: 08:35 AM Nov 14, 2024 IST
നേപ്പാള്‍ ടീമിനായി കളിക്കാന്‍ ശിഖര്‍ ധവാന്‍  സര്‍പ്രൈസ് നീക്കം

മുന്‍ ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഈ വര്‍ഷം ഓഗസ്റ്റില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ശിഖര്‍ ധവാന്‍ ഉദ്ഘാടന നേപ്പാള്‍ പ്രീമിയര്‍ ലീഗില്‍ (എന്‍പിഎല്‍) പങ്കെടുക്കും.

ചാമ്പ്യന്‍സ് ട്രോഫി ജേതാവ് കൂടിയായ ധവാന്‍ വിരമിക്കലിന് ശേഷം ഇതികം ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ (എല്‍എല്‍സി) പങ്കെടുത്തിട്ടുണ്ട. ഇതിന് പിന്നാലെയാണ് ബിഗ് ക്രിക്കറ്റ് ലീഗിനെയും പ്രതിനിധീകരിക്കുന്നത്.

Advertisement

വരാനിരിക്കുന്ന എന്‍പിഎല്‍ 2024 സീസണില്‍ ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്‍ കര്‍ണാലി യാക്‌സിനെ പ്രതിനിധീകരിക്കും. എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് നവംബര്‍ 30 ന് ആരംഭിച്ച് ഡിസംബര്‍ 21 ന് സമാപിക്കും. 32 മത്സരങ്ങളുള്ള ടൂര്‍ണമെന്റ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് (ഐപിഎല്‍) സമാനമായിരിക്കും. അതില്‍ നോക്കൗട്ട് ഘട്ടങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. അതായത് ഒരു എലിമിനേറ്റര്‍, രണ്ട് യോഗ്യതാ മത്സരങ്ങള്‍, ഫൈനല്‍ എന്നിവ ഉള്‍പ്പെടുന്ന പ്ലേ ഓഫുകളാണ് ഉളളത്.

ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് നേപ്പാള്‍ (സിഎഎന്‍) സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ ജെയിംസ് നീഷാം, മാര്‍ട്ടിന്‍ ഗപ്റ്റില്‍, ഉന്മുക്ത് ചന്ദ്, ബെന്‍ കട്ടിംഗ് തുടങ്ങിയ വിദേശ താരങ്ങളും പങ്കെടുക്കും.

Advertisement

38 കാരനായ ധവാന്‍ 34 ടെസ്റ്റുകളിലും 167 ഏകദിനങ്ങളിലും 68 ടി20 മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. എല്ലാ ഫോര്‍മാറ്റുകളിലുമായി 10,000 ത്തിലധികം അന്താരാഷ്ട്ര റണ്‍സുകളും അദ്ദേഹം നേടിയിട്ടുണ്ട്. കൂടാതെ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിംഗ് ബാറ്റ്‌സ്മാന്മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്നു.

കര്‍ണാലി യാക്‌സിന്റെ നാലാമത്തെ വിദേശ താരമാണ് ഈ ഇന്ത്യന്‍ ഇടംകൈയ്യന്‍. പാകിസ്ഥാന്റെ മുഹമ്മദ് ഹുസൈന്‍ തലാത്ത്, ഹോങ്കോങ്ങിന്റെ ബാബര്‍ ഹയാത്ത്, വെസ്റ്റ് ഇന്‍ഡീസിന്റെ ചാഡ്വിക്ക് വാള്‍ട്ടണ്‍ എന്നിവരെ ഫ്രാഞ്ചൈസി ഇതിനകം തന്നെ ടീമിലെത്തിച്ചിട്ടുണ്ട്.

Advertisement

നേപ്പാള്‍ പ്രീമിയര്‍ ലീഗ് 2024 ലെ എല്ലാ മത്സരങ്ങളും നേപ്പാളിലെ കീര്‍ത്തിപൂരിലെ ത്രിഭുവന്‍ യൂണിവേഴ്‌സിറ്റി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ചാണ് നടക്കുക.

Advertisement