For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ഫിഫ്‌റ്റിയടിച്ച സഞ്ജുവല്ല; 4 വിക്കറ്റുകൾ പിഴുത മുകേഷുമല്ല; മാൻ ഓഫ് ദി മാച്ചിൽ ഏവരെയും ഞെട്ടിച്ച സർപ്രൈസ്

08:21 PM Jul 14, 2024 IST | admin
UpdateAt: 08:28 PM Jul 14, 2024 IST
ഫിഫ്‌റ്റിയടിച്ച സഞ്ജുവല്ല  4 വിക്കറ്റുകൾ പിഴുത മുകേഷുമല്ല  മാൻ ഓഫ് ദി മാച്ചിൽ ഏവരെയും ഞെട്ടിച്ച സർപ്രൈസ്

മലയാളി സൂപ്പർതാരം സഞ്ജു സാംസൺ, ശിവം ദുബെ, പേസർ മുകേഷ് കുമാർ എന്നിവരുടെ മികവിൽ സിംബാബ്‍വെ പര്യടനം 4-1 വിജയത്തോടെ ഇന്ത്യ അവസാനിപ്പിച്ചു. ഹരാരെ സ്‌പോർട്‌സ് ക്ലബ്ബിൽ നടന്ന അഞ്ചാം ടി20യിൽ ഇന്ത്യ സിംബാബ്‍വെയെ 42 റൺസിന് തകർത്തു. സഞ്ജു സാംസണും, ശിവം ദുബെയും ബാറ്റിംഗിലും, മുകേഷ് കുമാർ ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ഇന്ത്യക്ക് വിജയം അനായാസമായി.

Advertisement

ഈ പരമ്പരയിൽ ആദ്യമായി ടോസ് നഷ്ടപ്പെട്ട ശുഭ്മാൻ ഗിൽ, റിയാൻ പരാഗിനെയും മുകേഷ് കുമാറിനെയും ഇന്ത്യൻ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തി. തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ടമായി, തകർച്ചയെ നേരിട്ട ഇന്ത്യക്ക് സഞ്ജു സാംസൻറെ രക്ഷാപ്രവർത്തനമാണ് തുണയായത്. സഞ്ജു സാംസണിന്റെ മികച്ച അർധസെഞ്ചുറിയും, ശിവം ദുബെയുടെ കാമിയോയും ഇന്ത്യയെ മാന്യമായ സ്കോറിലെത്തിച്ചു (167/6). ബാറ്റിങ്ങിന് പുറമെ രണ്ട് നിർണായകമായ ക്യാച്ചുകൾ നേടി സഞ്ജു വിക്കറ്റിന് പിറകിലും തിളങ്ങി.

Advertisement

എന്നാൽ, സഞ്ജുവിന്റെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തിലും, ശിവം ദുബെയുടെ ഓൾറൗണ്ട് പ്രകടനത്തിനാണ് പ്ലയെർ ഓഫ് ദി മാച്ച് അവാർഡ് ലഭിച്ചത്. ബാറ്റിംഗിൽ 12 പന്തുകളിൽ 26 റൺസും, ബൗളിങ്ങിൽ നാല് ഓവറിൽ 25 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളുമാണ് ദുബെയുടെ സംഭാവന. ഇന്ത്യൻ സ്പിന്നർ വാഷിംഗ്‌ടൺ സുന്ദർ പ്ലയെർ ഓഫ് ദി ടൂർണമെന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.

Advertisement

മുകേഷ് കുമാർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യക്ക് മികച്ചതുടക്കം നൽകിയെങ്കിലും, ആദ്യ പത്ത് ഓവറുകൾക്ക് ശേഷം സിംബാബ്‍വെ സ്കോർ ബാലൻസ് ചെയ്തു. എന്നാൽ, ശിവം ദുബെയുടെ രണ്ട് വിക്കറ്റുകളും, അവസാന ഓവറുകളിൽ മുകേഷ് കുമാറിന്റെ മൂർച്ചയേറിയ ബൗളിംഗ് പ്രകടനവും സിംബാബ്‌വെയെ 18.3 ഓവറിൽ 125 റൺസിൽ ഒതുക്കി.

ഇന്ത്യ പ്ലെയിംഗ് ഇലവൻ: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റിയാൻ പരാഗ്, റിങ്കു സിങ്, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, തുഷാർ ദേശ്‌പാണ്ഡെ, മുകേഷ് കുമാർ.

സിംബാബ്‌വെ പ്ലെയിംഗ് ഇലവൻ: വെസ്‌ലി മാധെവരെ, താടിവാനാഷെ മരുമണി, ബ്രയാൻ ബെന്നറ്റ്, ഡിയോൺ മിയേഴ്‌സ്, സിക്കന്ദർ റാസ (ക്യാപ്റ്റൻ), ജോനാഥൻ കാമ്പ്‌ബെൽ, ഫറാസ് അക്രം, ക്ലൈവ് മദാൻഡെ (വിക്കറ്റ് കീപ്പർ), ബ്രാൻഡൻ മാവുത, റിച്ചാർഡ് എൻഗാരവ, ബ്ലെസിങ് മുസരബാനി.

Advertisement