താന്‍ ടീമിലുണ്ടായിരുന്നില്ല, പക്ഷെ… വമ്പന്‍ വെളിപ്പെടുത്തലുമായി ശ്രേയസ്
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ തനിയ്ക്ക് കളിക്കാന്‍ അവസരമുണ്ടായിരുന്നില്ലെന്നും കോഹ്ലിയുടെ പരിക്കാണ് ടീമിലേക്ക് തന്റെ സ്ഥാനം ഉറപ്പാക്കിയതെന്നും വെളിപ്പെടുത്തി ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍. മത്സര ശേഷം സംസാരിക്കുമ്പോഴാണ് ശ്രേയസ് ഇക്കാര്യം പറഞ്ഞത്.
മത്സരത്തില്‍ ശ്രേയസ് അയ്യരുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് നിര്‍ണ്ണായകമായത്. നാലാമതായി ക്രീസിലെത്തിയ താരം 59 റണ്‍സാണ് അടിച്ചെടുത്തത്.
'ഞാനിന്ന് കളിക്കേണ്ട താരമല്ലായിരുന്നു. എന്നെ ടീമില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നില്ല. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കോലിക്ക് പരിക്കേറ്റത് കൊണ്ട് എന്നെ ഉള്‍പ്പെടുത്തുകയായിരുന്നു.'' ശ്രേയസ് പറഞ്ഞു.
മത്സരത്തില്‍ അതിവേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ ശ്രേയസിന് സാധിച്ചിരുന്നു. 36 പന്തുകള്‍ മാത്രം നേരിട്ട ശ്രേയസ് രണ്ട് സിക്സും ഒമ്പത് ഫോറും നേടിയിരുന്നു. ഇതാണ് ഓപ്പണര്‍മാര്‍ നഷ്ടമായ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ട് വന്നത്.
16-ാം ഓവറിലെ അവസാന പന്തിലാണ് ശ്രേയസ് മടങ്ങുന്നത്. ബേതലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം.
അതെസമയം ആദ്യ ഏകദിനത്തില്‍ നാല് വിക്കറ്റ് ജയമാണ് ഇന്ത്യ നേടിയത്. 249 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 38.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ (87) ഇന്നിംഗ്സാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ശ്രേയസിന് പിന്നാല അക്സര്‍ പട്ടേല്‍ (52) എന്നിവരുടെ ഇന്നിംഗ്സുകളും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.