ക്യാപ്റ്റന്‍സി സാധ്യതയില്‍ നിന്നും വരെ പുറത്തായി, ഇന്ത്യന്‍ സൂപ്പര്‍ താരത്തിന്റേത് വന്‍ വീഴ്ച്ച
ഒരു കാലത്ത് ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഉയര്‍ന്ന ശുഭ്മാന്‍ ഗില്‍ ഇപ്പോള്‍ ടീമിലെ ഒരു സാധാരണ കളിക്കാരന്‍ മാത്രമായി മാറിയിരിക്കുന്നു. ടി20 ടീമില്‍ ഇടമില്ലാത്ത ഗില്ലിന് ടെസ്റ്റ്, ഏകദിന ടീമുകളിലും നിലവില്‍ സ്ഥാനം ഉറപ്പില്ല.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗില്ലിന്റെ ഫോമില്‍ വലിയ ഇടിവ് സംഭവിച്ചതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. കൂടാതെ ഭാവി നേതൃത്വത്തിനായി യശസ്വി ജയ്സ്വാള്‍, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവരെയാണ് ബിസിസിഐ പരിഗണിക്കുന്നത്. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ രണ്ട് മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച ബുംറയാണ് ടെസ്റ്റ് ക്യാപ്റ്റന്‍സിയിലേക്കുള്ള മുന്‍നിര സ്ഥാനാര്‍ത്ഥി. എന്നാല്‍, പരിക്കിന്റെ പശ്ചാത്തലത്തില്‍ പന്തിനെയും ജയ്സ്വാളിനെയും വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍, ഗില്ലിനെ നേതൃത്വ പദ്ധതികളില്‍ നിന്ന് ബിസിസിഐ അവഗണിക്കുകയാണെന്ന് മുന്‍ താരം ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി. ടി20 ലോകകപ്പ് വിജയത്തിന് ശേഷം ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ ബിസിസിഐ പുതിയ താരങ്ങളിലേക്ക് ശ്രദ്ധ തിരിച്ചിരിക്കുന്നു.
'എല്ലാം ശരിയാണെന്ന് തോന്നി. ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കി. പിന്നീട് പെട്ടെന്ന് ഗില്ലിനെ ഒഴിവാക്കി. അപ്പോള്‍ അദ്ദേഹത്തിന് സമ്മര്‍ദ്ദമുണ്ടായി. ക്യാപ്റ്റന്‍സി ചിന്തകളില്‍ അദ്ദേഹം വരുന്നില്ല, ടി20 ഫോര്‍മാറ്റില്‍ അദ്ദേഹം വരുന്നില്ല,' ചോപ്ര പറഞ്ഞു.
ഗില്ലിന്റെ ഫോം മെച്ചപ്പെടുത്താനും ടീമില്‍ സ്ഥാനം ഉറപ്പിക്കാനും കഴിയുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.