For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

സിറാജ് vs ഹെഡ്: വാക്‌പോര് മൂർച്ഛിക്കുന്നു; "ഹെഡ് പറഞ്ഞത് പച്ചക്കള്ളം" എന്ന് സിറാജ്

10:04 AM Dec 08, 2024 IST | Fahad Abdul Khader
Updated At - 10:07 AM Dec 08, 2024 IST
സിറാജ് vs ഹെഡ്  വാക്‌പോര് മൂർച്ഛിക്കുന്നു   ഹെഡ് പറഞ്ഞത് പച്ചക്കള്ളം  എന്ന് സിറാജ്

അഡ്‌ലെയ്ഡ് ടെസ്റ്റിലെ സിറാജ് - ഹെഡ് വാക്‌പോര് മൂർച്ഛിക്കുന്നു. ഹെഡിന്റെ വിക്കറ്റെടുത്ത ശേഷം സിറാജിന്റെ തീപ്പൊരി സെന്റ് ഓഫ് വിവാദമായിരുന്നു. എന്നാൽ താൻ സിറാജിനോട് "വെൽ ബൗൾഡ്" എന്ന് മാത്രമേ പറഞ്ഞുള്ളൂ എന്നും അതിന് സിറാജ് അതിരുവിട്ടു പ്രതികരിച്ചു എന്നുമായിരുന്നു ഹെഡിന്റെ വാദം. എന്നാൽ വാദം തള്ളിയ സിറാജ് "അയാൾ കള്ളം പറയുകയാണ്" എന്നും തിരിച്ചടിച്ചു. മൂന്നാം ദിനം മത്സരത്തിന് മുൻപ് സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് സിറാജിന്റെ പ്രതികരണം.

ട്രാവിസ് ഹെഡിനെ പുറത്താക്കിയ ശേഷം മുഹമ്മദ് സിറാജ് നൽകിയ തീപ്പൊരി സെൻഡ് ഓഫ് വലിയ വിവാദത്തിന് തുടക്കമിട്ടിരുന്നു. 141 പന്തിൽ നിന്ന് 140 റൺസ് നേടിയ ഹെഡിനെ സിറാജ് യോർക്കർ എറിഞ്ഞ് പുറത്താക്കിയതിന് പിന്നാലെയാണ് സംഭവങ്ങൾ അരങ്ങേറിയത്.

Advertisement

ഹെഡിന്റെ വിക്കറ്റ് വീണതിൽ ഇന്ത്യൻ താരങ്ങൾ ആവേശഭരിതരായി. സിറാജ് ഹെഡിന് അടുത്തേക്ക് ചെന്ന് സെൻഡ് ഓഫ് നൽകി. കൈകൾ ഉയർത്തി കയറി പോകൂ എന്ന് ആംഗ്യം കാണിച്ച സിറാജ്, ക്രുദ്ധനായി എന്തൊക്കെയോ പറയുന്നതും കാണാമായിരുന്നു.

എന്നാൽ, ഹെഡിന്റെ ഈ വാദം സിറാജ് തള്ളിക്കളഞ്ഞു. "അദ്ദേഹം കള്ളം പറയുകയാണ്. ഞാൻ ആദ്യം വിക്കറ്റ് ആഘോഷിക്കുക മാത്രമാണ് ചെയ്തത്. ഞാൻ അദ്ദേഹത്തോട് ഒന്നും പറഞ്ഞിരുന്നില്ല. വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞത് ശരിയല്ല, അദ്ദേഹം എന്നോട് 'വെൽ ബൗൾഡ്' എന്ന് മാത്രമേ പറഞ്ഞുള്ളൂ എന്നത് പച്ചകള്ളമാണ്. അദ്ദേഹം എന്നോട് എന്താണ് പറഞ്ഞതെന്ന് എല്ലാവർക്കും കാണാൻ കഴിയും. ഞങ്ങൾ എല്ലാവരെയും ബഹുമാനിക്കുന്നു, മറ്റ് കളിക്കാരെ ഞങ്ങൾ അനാദരിക്കുന്നില്ല. ക്രിക്കറ്റ് ഒരു മാന്യന്മാരുടെ കളിയായതിനാൽ ഞാൻ എല്ലാവരെയും ബഹുമാനിക്കുന്നു, പക്ഷേ അദ്ദേഹം ചെയ്തത് ശരിയായില്ല. എനിക്ക് അത് ഇഷ്ടപ്പെട്ടില്ല" സിറാജ് പറഞ്ഞു.

Advertisement

ഇതിനെക്കുറിച്ച് ഹെഡ് പറഞ്ഞത്: "ഞാൻ സിറാജിനോട് 'വെൽ ബൗൾഡ്' എന്ന് പറഞ്ഞു. ഷെഡിലേക്ക് പോകാൻ അദ്ദേഹം ആംഗ്യം കാണിച്ചതിന് ശേഷം ഞാൻ തിരിച്ചും കുറച്ച് വാക്കുകൾ പറഞ്ഞു. അത് സംഭവിച്ച രീതിയിൽ ഞാൻ അൽപ്പം നിരാശനാണ്. അവർ അങ്ങനെ പ്രതികരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് അവരുടെ രീതിയാണെങ്കിൽ, അങ്ങനെയാകട്ടെ."

ഹെഡ് പുറത്തായപ്പോൾ അഡ്‌ലെയ്ഡ് ആരാധകർ അദ്ദേഹത്തിന് എണീറ്റുനിന്ന് കരഘോഷം നൽകി. എന്നാൽ സിറാജിന്റെ സെൻഡ് ഓഫിൽ ക്രുദ്ധരായ ആരാധകർ അദ്ദേഹത്തെ കൂവിവിളിക്കുകയും ചെയ്തു.

Advertisement

Advertisement