For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

സിറാജിന് മുട്ടന്‍ പണി വരുന്നു, ശിക്ഷിക്കാന്‍ ഐസിസി

11:25 AM Dec 07, 2024 IST | Fahad Abdul Khader
Updated At - 11:25 AM Dec 07, 2024 IST
സിറാജിന് മുട്ടന്‍ പണി വരുന്നു  ശിക്ഷിക്കാന്‍ ഐസിസി

ഓസ്‌ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ലബുഷെയ്ന് നേരെ പന്തെറിഞ്ഞ സംഭവത്തില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനെതിരെ ഐസിസി നടപടിയെടുക്കുമെന്ന് റിപ്പോര്‍ട്ട്. ഐസിസി അധികൃതരെ ഉദ്ദരിച്ച് വിവിധ മാധ്യമങ്ങള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്താണ് സംഭവം?

ഓസീസ് ഇന്നിങ്സിന്റെ 25-ാം ഓവറിലാണ് സംഭവം. ലബുഷെയ്ന്‍ ക്രീസില്‍ നിന്ന് പിന്മാറിയതില്‍ പ്രകോപിതനായ സിറാജ് വിക്കറ്റിന് നേരെ പന്ത് വലിച്ചെറിയുകയായിരുന്നു. സ്റ്റേഡിയത്തിലെ സ്‌ക്രീനിന് മുന്നിലൂടെ ഒരാള്‍ കടന്നുപോയപ്പോള്‍ കൃത്യമായ കാഴ്ച ലഭിക്കാത്തതിനാലാണ് ലബുഷെയ്ന്‍ കളി നിര്‍ത്താന്‍ ആംഗ്യം കാണിച്ചത്. എന്നാല്‍ ഇക്കാര്യം സിറാജിന് അറിയില്ലായിരുന്നു.

Advertisement

നിയമലംഘനം

ഐസിസി നിയമ പ്രകാരം പ്രകോപനങ്ങളില്ലാതെ താരത്തിനോ അമ്പയറിനോ നേരെ ഇത്തരത്തില്‍ പന്തെറിയുന്നത് കുറ്റകരമാണ്. മത്സരത്തില്‍ വിലക്കോ മാച്ച് ഫീയുടെ നിശ്ചിത ശതമാനം പിഴയോ ആണ് സാധാരണ ശിക്ഷ.

വിമര്‍ശനവും പ്രതിരോധവും

സിറാജിന്റെ പ്രവൃത്തിയില്‍ ക്രിക്കറ്റ് ലോകത്ത് മിശ്രിത പ്രതികരണങ്ങളാണ്. ചില മുന്‍ താരങ്ങള്‍ സിറാജിനെ വിമര്‍ശിച്ചപ്പോള്‍, പല ക്രിക്കറ്റ് വിദഗ്ധരും സിറാജിന്റെ പ്രതികരണം ന്യായീകരിക്കുകയും ചെയ്തു.

Advertisement

അതേസമയം, രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഓസ്‌ട്രേലിയ തരക്കേടില്ലാത്ത നിലയിലാണ്. ഇന്ത്യയെ 180 റണ്‍സിന് പുറത്താക്കിയ ഓസീസ് രണ്ടാം ദിനം ബാറ്റിംഗ് തുടരുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് എന്ന നിലയിലാണ്.

Advertisement
Advertisement