Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

ഇന്ത്യയുടെ ഏറ്റവും വലിയ സ്‌കോര്‍ പിറന്നു, നാനൂറും കടന്ന് ആറാട്ട്, ഇത് ചരിത്രം, അവിശ്വസനീയ ജയം

05:41 PM Jan 15, 2025 IST | Fahad Abdul Khader
UpdateAt: 05:41 PM Jan 15, 2025 IST
Advertisement

ഏകദിന ചരിത്രത്തില്‍ അവിശ്വസനീയ റെക്കോര്‍ഡിട്ട് ഇന്ത്യന്‍ വനിതകള്‍. രാജ്കോട്ടില്‍ അയര്‍ലന്‍ഡിനെതിരെ നടന്ന മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 435 റണ്‍സ് എന്ന ഭീമന്‍ സ്‌കോര്‍ അടിച്ചെടുത്തു.

Advertisement

ഇതോടെ പുരുഷ-വനിതാ ഏകദിന ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡ് വനിത ടീം സ്വന്തമാക്കി.

ഇന്ത്യയ്ക്കായി പ്രതിക റാവല്‍ (154), സ്മൃതി മന്ദാന (135) എന്നിവരുടെ സെഞ്ച്വറികളാണ് ഇന്ത്യയെ ഈ നേട്ടത്തിലെത്തിച്ചത്. റാവല്‍-മന്ദാന ജോഡി ആദ്യ വിക്കറ്റില്‍ 233 റണ്‍സ് കൂട്ടിച്ചേര്‍ത്തു, ഇത് ഇന്ത്യന്‍ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ ഓപ്പണിംഗ് കൂട്ടുകെട്ടാണ്.

Advertisement

റാവലിന്റെ 154 റണ്‍സ് ഇന്ത്യന്‍ വനിതാ ഏകദിനത്തിലെ മൂന്നാമത്തെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ്. 70 പന്തില്‍ സെഞ്ച്വറി നേടിയ മന്ദാന ഇന്ത്യന്‍ വനിതാ ഏകദിനത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേട്ടം സ്വന്തമാക്കി.

'പന്ത് പന്തായി കളിക്കുകയായിരുന്നു ഞാന്‍. ഏത് ഷോട്ട് കളിക്കണമെന്ന് ഞാന്‍ അധികം ചിന്തിച്ചില്ല. 70-കളിലെത്തിയപ്പോള്‍ ഞാന്‍ അല്‍പ്പം മന്ദഗതിയിലായിരുന്നു, പക്ഷേ പിന്നീട് അത് പരിഹരിച്ചു' മത്സരശേഷം പ്രതിക റാവല്‍ പറഞ്ഞു.

'ഇവിടെ ഒരു മാജിക്കും ഇല്ല. ഞങ്ങള്‍ക്ക് പരസ്പരം വളരെ നന്നായി കളിച്ചു. ഞങ്ങള്‍ റെക്കോര്‍ഡുകളെക്കുറിച്ച് ചിന്തിക്കുന്നില്ല' മന്ദാനയുമായുള്ള കൂട്ടുകെട്ടിനെക്കുറിച്ച് റാവല്‍ പറഞ്ഞു.

അതെസമയം മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ 304 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കി. ഇന്ത്യയുടെ 435 റണ്‍സിന് മറുപടിയായി അയര്‍ലന്‍ഡ് വെറും 131 റണ്‍സിന് പുറത്തായി. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-0 ന് സ്വന്തമാക്കി.

Advertisement
Next Article