ഇന്ത്യയുടെ ടെംബ ബവുമ, രോഹിത്തിന് പുതിയ വിശേഷണവുമായി ക്രിക്കറ്റ് ലോകം
ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വീണ്ടും നിരാശപ്പെടുത്തി. ഒമ്പത് പന്ത് നേരിട്ട രോഹിത് അക്കൗണ്ട് തുറക്കാതെ ടിം സൗത്തിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. ഇന്ത്യയില്‍ നടന്ന അവസാന ഏഴ് ടെസ്റ്റുകളില്‍ അഞ്ചിലും രോഹിത് പത്തിന് താഴെ റണ്‍സെടുത്താണ് പുറത്തായത്.
രോഹിത്തിന്റെ മോശം ഫോം സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബവുമയുമായി താരതമ്യപ്പെടുത്തിയാണ് പലരും രോഹിത്തിനെ വിമര്‍ശിക്കുന്നത്. വിരമിക്കണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്.
എന്നാല്‍, വാഷിംഗ്ടണ്‍ സുന്ദറിന്റെ മികച്ച പ്രകടനമാണ് ആദ്യ ദിനം ഇന്ത്യക്ക് ആശ്വാസം പകര്‍ന്നത്. ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയ സുന്ദര്‍ ന്യൂസിലാന്‍ഡിനെ 259 റണ്‍സിന് പുറത്താക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.
ഡെവണ്‍ കോണ്‍വേ (76), രചിന്‍ രവീന്ദ്ര (65) എന്നിവര്‍ ന്യൂസിലാന്‍ഡിനായി തിളങ്ങി. മിച്ചല്‍ സാന്റ്‌നര്‍ (33) വാലറ്റത്ത് ചെറുത്തുനില്‍പ്പ് നടത്തി.
ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സ് എന്ന നിലയിലാണ്. യശസ്വി ജയ്സ്വാള്‍ (6), ശുഭ്മാന്‍ ഗില്‍ (10) എന്നിവര്‍ ക്രീസിലുണ്ട്.