10 വര്‍ഷത്തിന് ശേഷം ഏഷ്യയില്‍ പരമ്പര ജയം, കടുവകളുടെ എല്ലുനുറുക്കി പ്രോട്ടീസ്
ഒടുവില്‍ ഏഷ്യയില്‍ വെന്നിക്കൊടി പായിപ്പിച്ച് ദക്ഷിണാഫ്രിക്ക. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 273 റണ്‍സിനും തകര്‍പ്പന്‍ വിജയം നേടിയാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. ഇതോടെ പരമ്പരയിലെ രണ്ട് മത്സരങ്ങളും സ്വന്തമാക്കി ക്ലീന്‍സ്വീപ്പ് നേടി.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 575 റണ്‍സ് കൂട്ടിയിരുന്നു. ടോണി ഡി സോര്‍സി (177), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (106), വിയാന്‍ മുള്‍ഡര്‍ (105*) എന്നിവരുടെ സെഞ്ച്വറികളാണ് ദക്ഷിണാഫ്രിക്കയെ ഈ നിലയിലെത്തിച്ചത്.
മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിന് ആദ്യ ഇന്നിംഗ്‌സില്‍ 159 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 143 റണ്‍സും മാത്രമേ നേടാനായുള്ളൂ. സ്വന്തം നാട്ടില്‍ ബംഗ്ലാദേശിന്റെ നാണംകെട്ട തോല്‍വിയായി ഇത് മാറി.
പത്ത് വര്‍ഷത്തിന് ശേഷം ദക്ഷിണാഫ്രിക്ക ഏഷ്യയില്‍ ഒരു ടെസ്റ്റ് പരമ്പര ജയിക്കുകയാണ്. 2014 ല്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു അവസാനമായി ഏഷ്യയില്‍ ഒരു പരമ്പര ജയിച്ചത്.