വീണ്ടും സഞ്ജു ഷോയ്ക്ക് ഒരുങ്ങുന്നു, ടോസ് വീണു, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടി20യിലും ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്ഡന്‍് മാര്‍ക്രം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ പരമ്പര 1-0ത്തിന് ഇന്ത്യ മുന്നിലാണ്.
എല്ലാ കണ്ണുകളും മലയാളി താരം സഞ്ജു സാംസണിലേക്കാണ് നീളുന്നത്. സഞ്ജുവിന് ഇന്ത്യയ്ക്കായി ഹാട്രിക്ക് സെഞ്ച്വറി നേടാനാകുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
പിച്ച് റിപ്പോര്‍ട്ട്:
മേഘാവൃതമായ അന്തരീക്ഷം, ശക്തമായ കാറ്റ്, മഴയ്ക്ക് സാധ്യത. പിച്ചില്‍ പതിവിലും കൂടുതല്‍ പുല്ലുണ്ടെന്ന് പ്രിന്‍സും പൊള്ളോക്കും പിച്ചില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അത് കട്ടിയുള്ളതും ഉറച്ചതുമാണെന്ന് അവര്‍ പറയുന്നു. നല്ല പുല്ല് പിടിച്ചിട്ടുണ്ട്. ആദ്യം സീം ചെയ്യും, പിന്നീട് ബാറ്റിംഗിന് നല്ലതായിരിക്കും. ആദ്യം ബൗള്‍ ചെയ്യാനാണ് അവര്‍ ആഗ്രഹിക്കുന്നത്. പറയുന്നു
ടീം:
ആദ്യ ടി20 കളിച്ച അതെ ടീമിനെ തന്നെയാണ് ഇന്ത്യ രണ്ടാം ടി20യിലും അണിനിരത്തുന്നത്്. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഒരു മാറ്റമുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കായി റീസാ ഹെന്‍ഡ്രിക്‌സ് കളിയ്ക്കും
ഇന്ത്യ: 1 സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), 2 അഭിഷേക് ശര്‍മ്മ, 3 സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), 4 തിലക് വര്‍മ്മ, 5 ഹാര്‍ദിക് പാണ്ഡ്യ, 6 റിങ്കു സിംഗ്, 7 അക്‌സര്‍ പട്ടേല്‍, 8 അര്‍ഷ്ദീപ് സിംഗ്, 9 രവി ബിഷ്‌ണോയ്, 10 അവേഷ് ഖാന്‍, 11 വരുണ്‍ ചക്രവര്‍ത്തി
ദക്ഷിണാഫ്രിക്ക: 1 റയാന്‍ റിക്കല്‍ട്ടണ്‍, 2 റീസ ഹെന്‍ഡ്രിക്‌സ്, 3 ഐഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), 4 ട്രിസ്റ്റന്‍ സ്റ്റബ്‌സ്, 5 ഹെന്റിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), 6 ഡേവിഡ് മില്ലര്‍, 7 മാര്‍ക്കോ ജാന്‍സെന്‍, 8 ആന്‍ഡിലെ സിമെലെയ്ന്‍, 9 ജെറാള്‍ഡ് കോയറ്റ്‌സി, 10 കേശവ് മഹാരാജ്, 11 ങ്കാബ പീറ്റര്‍