For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

9ാം വിക്കറ്റില്‍ അത്ഭുത കൂട്ടുകെട്ട്, പാകിസ്ഥാനെതിരെ നാടകീയ ജയം, ദക്ഷിണാഫ്രിക്ക WTC ഫൈനലില്‍

05:57 PM Dec 29, 2024 IST | Fahad Abdul Khader
UpdateAt: 05:57 PM Dec 29, 2024 IST
9ാം വിക്കറ്റില്‍ അത്ഭുത കൂട്ടുകെട്ട്  പാകിസ്ഥാനെതിരെ നാടകീയ ജയം  ദക്ഷിണാഫ്രിക്ക wtc ഫൈനലില്‍

ഈ സീസണില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തുന്ന ആദ്യ ടീമായി മാറി ദക്ഷിണാഫ്രിക്ക. പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റില്‍ നാടകീയമായി ജയിച്ചാണ് ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടിയത്.

സെഞ്ചൂറിയനില്‍ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ തകര്‍പ്പന്‍ ജയം. പാകിസ്ഥാന്‍ ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം എട്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു ദക്ഷിണാഫ്രിക്ക.

Advertisement

40 റണ്‍സെടുത്ത ക്യാപ്റ്റന്‍ തെംബ ബവൂമയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഒന്‍പതാം വിക്കറ്റില്‍ കഗിസോ റബാഡ (31), മാര്‍ക്കോ ജാന്‍സന്‍ (16) എന്നിവരുടെ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്. പാകിസ്ഥാന് വേണ്ടി മുഹമ്മദ് അബ്ബാസ് ആറ് വിക്കറ്റ് വീഴ്ത്തി.

ടോണി ഡി സോര്‍സി (2), റയാന്‍ റിക്കിള്‍ട്ടണ്‍ (0), ട്രിസ്റ്റ് സ്റ്റബ്‌സ് (1) എന്നിവരുടെ വിക്കറ്റുകള്‍ വേഗത്തില്‍ നഷ്ടമായെങ്കിലും എയ്ഡന്‍ മാര്‍ക്രം (37), ബവൂമ എന്നിവര്‍ ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ കരകയറ്റി. എന്നാല്‍, മാര്‍ക്രമിനെയും ബവൂമയെയും പുറത്താക്കി അബ്ബാസ് പാകിസ്ഥാന് പ്രതീക്ഷ നല്‍കി.

Advertisement

എട്ടിന് 99 എന്ന നിലയിലായപ്പോള്‍ ദക്ഷിണാഫ്രിക്ക തോല്‍വി മുന്നില്‍ കണ്ടു. എന്നാല്‍, റബാഡയും ജാന്‍സണും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചു.

നേരത്തെ പാകിസ്ഥാന്റെ രണ്ടാം ഇന്നിംഗ്‌സ് 237ന് അവസാനിച്ചിരുന്നു. സൗദ് ഷക്കീല്‍ (84), ബാബര്‍ അസം (50) എന്നിവര്‍ തിളങ്ങി. ജാന്‍സന്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തി.

Advertisement

ഒന്നാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക 90 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. പാകിസ്ഥാന്‍ 211 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്ക 301 റണ്‍സ് നേടി.

Advertisement