For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

റിസ് വാന്റെ കീഴില്‍ പാകിസ്ഥാന്‍ വേറെ ലെവല്‍, ദക്ഷിണാഫ്രിക്കയെ നാണംകെടുത്തി

11:40 AM Dec 20, 2024 IST | Fahad Abdul Khader
Updated At - 11:40 AM Dec 20, 2024 IST
റിസ് വാന്റെ കീഴില്‍ പാകിസ്ഥാന്‍ വേറെ ലെവല്‍  ദക്ഷിണാഫ്രിക്കയെ നാണംകെടുത്തി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും പാകിസ്ഥാന്‍ അട്ടിമറി വിജയം നേടി. 81 റണ്‍സിന്റെ ജയമാണ് പാകിസ്ഥാന്‍ അടിച്ചെടുത്തത്. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര പാകിസ്ഥാന്‍ സ്വന്തമാക്കി. പരമ്പരയില്‍ ഒരു മത്സരമാണ് ഇനി അവശേഷിക്കുന്നത്.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ക്യാപ്റ്റന്‍ റിസ്വാന്‍ (80), ബാബര്‍ അസം (73), കമ്രാന്‍ ഗുലാം (63) എന്നിവരുടെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍329 റണ്‍സ് കുറിച്ചു. ഗുലാം വെറും 32 പന്തില്‍ 5 സിക്‌സറുകളും 4 ഫോറുകളും സഹിതം 63 റണ്‍സ് നേടി തിളങ്ങിയത് നിര്‍ണ്ണായകമായി

Advertisement

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ക്ലാസന്‍ (97) മാത്രമാണ് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത്. ഷഹീന്‍ അഫ്രീദി (4 വിക്കറ്റ്), നസീം ഷാ (3 വിക്കറ്റ്) എന്നിവരുടെ പന്തുകള്‍ക്ക് മുന്നില്‍ ദക്ഷിണാഫ്രിക്ക 43.1 ഓവറില്‍ 248 റണ്‍സിന് പുറത്തായി.

ഈ വിജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ പാകിസ്ഥാന്‍ 2-0 ന് മുന്നിലെത്തി.

Advertisement

Advertisement