എട്ടാം വിക്കറ്റില്‍ വിലപ്പെട്ട കൂട്ടുകെട്ട്, ഇന്ത്യയെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക
ഇന്ത്യയ്‌ക്കെതിരെ രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കയക്കയുടെ തിരിച്ചുവരവ്. സെന്റ് ജോര്‍ജ്ജ്‌സ് പാര്‍ക്കില്‍ നടന്ന രണ്ടാം ട്വന്റി 20യില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക പരമ്പര 1-1ന് സമനിലയിലാക്കി. 125 റണ്‍സ് എന്ന ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 19 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.
ഇന്ത്യന്‍ ബൗളര്‍മാരില്‍ വരുണ്‍ ചക്രവര്‍ത്തി അഞ്ച് വിക്കറ്റുകള്‍ (17 റണ്‍സ്) വീഴ്ത്തിയെങ്കിലും വിജയത്തിന് പര്യാപ്തമായില്ല. എട്ടാം വിക്കറ്റില്‍ ഒത്തുകൂടിയ ട്രിസ്റ്റണ്‍ സ്റ്റബ്‌സും ജെറാള്‍ഡ് കോര്‍ട്‌സിയുമാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചത്. സ്റ്റബ്‌സ് 41 പന്തില്‍ ഏഴ് ഫോറടക്കം പുറത്താകാതെ 47 റണ്‍സെടുത്തു. കോട്ട്‌സിയാകട്ടെ വെറും ഒന്‍പത് പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതരം പുറത്താകാതെ 19 റണ്‍സും നേടി.
എട്ടാം വിക്കറ്റില്‍ ഇരുവരും 42 റണ്‍സിന്റെ വിലപ്പെട്ട കൂട്ടുകെട്ടുണ്ടാക്കിയതാണ് ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ തകര്‍ത്തു കളഞ്ഞത്.
നേരത്തെ ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയുടെ ബൗളര്‍മാര്‍ ആദ്യം തന്നെ ഇന്ത്യന്‍ നിരയെ വിറപ്പിച്ചു. ഓപ്പണര്‍ സഞ്ജു സാംസണിനെ പൂജ്യത്തിന് പുറത്താക്കി. തുടര്‍ച്ചയായി രണ്ട് സെഞ്ച്വറി നേടിയ സാംസണിനെ മാര്‍ക്കോ ജാന്‍സണ്‍ ക്ലീന്‍ ബൗള്‍ഡ് ആക്കുകയായിരുന്നു.
അഭിഷേക് ശര്‍മ്മ (4), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (4) എന്നിവരും പെട്ടെന്ന് മടങ്ങി. തിലക് വര്‍മ്മ (20), അക്‌സര്‍ പട്ടേല്‍ (27) എന്നിവര്‍ ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും വലിയ സ്‌കോര്‍ നേടാനായില്ല. ഹാര്‍ദിക് പാണ്ഡ്യ 45 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 39 റണ്‍സുമായി പുറത്താകാതെ നിന്നു.
ദക്ഷിണാഫ്രിക്കയ്ക്കായി ജെറാള്‍്ഡ് കോട്‌സി, സെയ്‌ലന്‍, മാര്‍ക്കോ ജാന്‍സണ്‍, എയ്ഡന്‍ മാര്‍ക്രം, പീറ്റര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.