കടുവകളെ കുത്തിമലത്തി മാര്‍ക്ക്രം പട, 10 വര്‍ഷത്തിന് ശേഷം ഏഷ്യയില്‍ ദക്ഷിണാഫ്രിക്കയുടെ ജയം
അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ഏഴ് വിക്കറ്റിന്റെ മിന്നുന്ന വിജയം നേടി ദക്ഷിണാഫ്രിക്ക. ബംഗ്ലാദേശ് മുന്നോട്ട് വെച്ച് 106 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു. ഇതോടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0 ന് മുന്നിലെത്തി. നീണ്ട പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഏഷ്യന്‍ മണ്ണില്‍ ദക്ഷിണാഫ്രിക്ക ഒരു ടെസ്റ്റ് വിജയം നേടുന്നത്.
സ്‌കോര്‍ ബോര്‍ഡ്:
ബംഗ്ലാദേശ്: 106 & 307
ദക്ഷിണാഫ്രിക്ക: 308 & 3/106
നാലാം ദിവസം രണ്ടാം ഇന്നിംഗ്‌സില്‍ ബംഗ്ലാദേശ് 307 റണ്‍സിന് പുറത്തായി. മെഹിദി ഹസന്‍ മിറാസ് 97 റണ്‍സുമായി പുറത്തായത് ബംഗ്ലാദേശിന് തിരിച്ചടിയായി. മൂന്ന് റണ്‍സ് കൂട്ടിച്ചേര്‍ക്കാനായെങ്കില്‍ ്അര്‍ഹിച്ച സെഞ്ച്വറി എങ്കിലും മിറാസിന് ലഭിക്കുമായിരുന്നു.
മറുപടി ബാറ്റിഗില്‍ ടോണി ഡെ സോര്‍സി (41), എയ്ഡാന്‍ മാക്രം (20), ഡേവിഡ് ബെഡിങ്ഹാം (12) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (30*) പുറത്താകാതെ നിന്ന് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്:
ഈ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ ദക്ഷിണാഫ്രിക്ക മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി നാലാം സ്ഥാനത്തെത്തി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള പോരാട്ടം ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവര്‍ക്കിടയില്‍ കടുക്കുമെന്ന് ഉറപ്പായി.
ഈ വിജയം ദക്ഷിണാഫ്രിക്കയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. രണ്ടാം ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്നാണ് പ്രതീക്ഷ.