Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

ഒന്‍പതാം വിക്കറ്റില്‍ അവിശ്വസനീയ ചെറുത്ത് നില്‍പ്പ്, വിന്‍ഡീസ് താരങ്ങള്‍ ഞെട്ടിച്ചതിങ്ങനെ

11:52 AM Oct 24, 2024 IST | admin
UpdateAt: 11:52 AM Oct 24, 2024 IST
Advertisement

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസ് തോറ്റെങ്കിലും വാലറ്റത്ത് ഷെഫ്രെയ്ന്‍ റൂഥര്‍ഫോര്‍ഡ് നടത്തിയ അത്ഭുതകരമായ ചെറുത്ത് നില്‍പ്പ് ക്രിക്കറ്റ് ലോകത്തിന്റെ മനം കവര്‍ന്നു. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന വെസ്റ്റ് ഇന്‍ഡീസിനെ റൂഥര്‍ഫോര്‍ഡ് (80) ഉം ഗുഡകേഷ് മോട്ടി (50*) യും ചേര്‍ന്ന് വിന്‍ഡീസിനെ മാന്യമായ സ്‌കോറില്‍ എത്തിക്കുകയായിരുന്നു.

Advertisement

ഇതോടെ 44 ഓവറായി ചുരുക്കിയ മത്സരത്തില്‍ 36 ഓവറില്‍ 189 റണ്‍സാണ് വിന്‍ഡീസ് നേടിയത്. ഒമ്പതാം വിക്കറ്റില്‍ ഇരുവരും ചേര്‍ത്ത 119 റണ്‍സ് വിന്‍ഡീസ് ക്രിക്കറ്റിലെ എക്കാലത്തെയും ഉയര്‍ന്ന ഒമ്പതാം വിക്കറ്റ് പാട്ണര്‍ഷിപ്പാണ്.

എന്നാല്‍ റൂഥര്‍ഫോര്‍ഡിന്റെയും മോട്ടിയുടെയും രക്ഷാപ്രവര്‍ത്തനം വിജയത്തിലെത്തിക്കാന്‍ വെസ്റ്റ് ഇന്‍ഡീസിനായില്ല. ശ്രീലങ്ക 38.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ക്യാപ്റ്റന്‍ ചരിത് അസലങ്ക (62*) വിജയശില്‍പിയായി. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ശ്രീലങ്ക ഏകദിന പരമ്പര സ്വന്തമാക്കി.

Advertisement

മത്സരത്തിലെ പ്രധാന സംഭവങ്ങള്‍

റൂഥര്‍ഫോര്‍ഡ് - മോട്ടി ഒമ്പതാം വിക്കറ്റ് പാട്ണര്‍ഷിപ്പ് വിന്‍ഡീസ് റെക്കോര്‍ഡ്.

ഹസരങ്ക ശ്രീലങ്കയ്ക്കായി നാല് വിക്കറ്റും തീക്ഷണ മൂന്നും വിക്കറ്റും വീഴ്ത്തി.

അസലങ്കയുടെ അര്‍ദ്ധ സെഞ്ച്വറി ശ്രീലങ്കയുടെ വിജയം ഉറപ്പിച്ചു.

Advertisement
Next Article