ഉറപ്പിച്ചോ ജയസൂര്യയിലൂടെ ലങ്ക തിരിച്ചുവരുന്നു, ന്യൂസിലന്‍ഡിനേയും തോല്‍പിച്ചു
ശ്രീലങ്കയും ന്യൂസിലാന്‍ഡും തമ്മിലുള്ള ആദ്യ ട്വന്റി 20 ക്രിക്കറ്റ് മത്സരത്തില്‍ ശ്രീലങ്കയ്ക്ക് തകര്‍പ്പന്‍ ജയം. നാല് വിക്കറ്റിനാണ് ശ്രീലങ്കയെ ന്യൂസിലന്‍ഡ് തോല്‍പിച്ചത്. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ശ്രീലങ്ക 1-0ന് മുന്നിലെത്തി.
ടോസ് നേടിയ ന്യൂസിലാന്‍ഡ് ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ 19.3 ഓവറില്‍ 135 റണ്‍സിന് ന്യൂസിലന്‍ഡ് പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്ക 19 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം കണ്ടെത്തി.
ന്യൂസിലാന്‍ഡിനായി മൈക്കല്‍ ബ്രേസ്വെല്‍ (27), സക്കറി ഫൗള്‍ക്‌സ് (27*) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ശ്രീലങ്കന്‍ ബൗളര്‍ ദുനിത് വെല്ലാലഗെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
ശ്രീലങ്കയ്ക്കായി പതും നിസങ്ക (19), കുശാല്‍ പെരേര (23), കാമിന്‍ഡു മെന്‍ഡിസ് (23), ചരിത് അസലങ്ക (35*), വാനിന്ദു ഹസരങ്ക (22) എന്നിവര്‍ റണ്‍സ് നേടി. ന്യൂസിലാന്‍ഡിനായി സക്കറി ഫൗള്‍ക്‌സ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
പുതിയ കോച്ച് ജയസൂര്യ വന്ന ശേഷം ശ്രീലങ്കന്‍ ക്രിക്കറ്റ് മാറ്റത്തിന്റെ പാതയിലാണ്. ടെസ്റ്റില്‍ ഇംഗ്ലണ്ടില്‍ ഇംഗ്ലണ്ടിനേയും സ്വന്തം നാട്ടില്‍ കിവീസിനേയും ഏകദിന പരമ്പരയില്‍ സ്വന്തം നാട്ടില്‍ ഇന്ത്യയേയും അവര്‍ തോല്‍പിച്ചിരുന്നു.