അമ്പരപ്പിച്ച് സ്മിത്ത്, ഡ്രസ്സിംഗ് റൂമില്‍ ഇരുന്ന് ചെയ്തത്
ബ്രിസ്ബേനിലെ ഗാബയില്‍ നടക്കുന്ന ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്തിന്റെ ഡ്രസ്സിംഗ് റൂം ആക്ടിവിറ്റി വൈറലായി. മഴ കാരണം കളി നേരത്തെ നിര്‍ത്തിവച്ചപ്പോള്‍ സ്മിത്ത് ഡ്രസ്സിംഗ് റൂമില്‍ ഇരുന്ന് ക്രോസ്വേഡ് പസില്‍ പരിഹരിക്കുന്നത് ക്യാമറകള്‍ ഒപ്പിയെടുത്തു.
ക്യാമറ സ്മിത്തില്‍ ഫോക്കസ് ചെയ്തപ്പോള്‍, അദ്ദേഹം പേന കയ്യില്‍ പിടിച്ച് ചിന്താഗ്രസ്തനായിരിക്കുന്നതായി കാണപ്പെട്ടു. സ്മിത്ത് എന്താണ് ചെയ്യുന്നതെന്ന് ആരാധകര്‍ക്ക് കൗതുകമുണ്ടായി. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഇതിനകം വൈറലായിക്കഴിഞ്ഞു. ഒടുവില്‍ കമന്റേറ്റര്‍മാര്‍ പറഞ്ഞതനുസരിച്ച് അദ്ദേഹം ദിവസത്തെ ക്രോസ്വേഡ് പസില്‍ പരിഹരിക്കുകയായിരുന്നു.
അതേസമയം, മൂന്നാം ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റില്‍ ഇന്ത്യ ടോസ് നേടി ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ രവീന്ദ്ര ജഡേജയും ആകാശ് ദീപും ടീമില്‍ ഇടം നേടി. ഹര്‍ഷിത് റാണയ്ക്കും രവിചന്ദ്രന്‍ അശ്വിനും പകരമായാണ് ഇരുവരും ടീമിലെത്തിയത്. അഞ്ച് മത്സരങ്ങളുടെ പരമ്പര നിലവില്‍ 1-1 എന്ന നിലയില്‍ തുല്യമാണ്.
ഈ പരമ്പരയില്‍ ഇന്ത്യ ആദ്യമായാണ് ടോസ് നേടി ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുന്നത്. ജഡേജയും ആകാശും പരമ്പരയിലെ ആദ്യ മത്സരമാണ് കളിക്കുന്നത്.
ഓസ്ട്രേലിയ ഒരു മാറ്റം മാത്രമാണ് വരുത്തിയത്: സൈഡ് സ്‌ട്രെയിന്‍ കാരണം അഡ്ലെയ്ഡ് ടെസ്റ്റ് നഷ്ടമായ ജോഷ് ഹാസ്ല്‍വുഡ് തിരിച്ചെത്തി. സ്‌കോട്ട് ബോളണ്ടിന് പകരമാണ് അദ്ദേഹം ടീമിലെത്തിയത്.