For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ജയ്സ്വാളിന്റെ വിവാദ ഔട്ട്, അമ്പയര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഇന്ത്യന്‍ സൂപ്പര്‍ താരം

07:05 PM Dec 30, 2024 IST | Fahad Abdul Khader
UpdateAt: 07:05 PM Dec 30, 2024 IST
ജയ്സ്വാളിന്റെ വിവാദ ഔട്ട്  അമ്പയര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഇന്ത്യന്‍ സൂപ്പര്‍ താരം

മെല്‍ബണ്‍ ടെസ്റ്റില്‍ യശസ്വി ജയ്സ്വാളിന്റെ വിവാദ ഔട്ടില്‍ മൂന്നാം അമ്പയറിനെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ സുനില്‍ ഗവാസ്‌കര്‍ രംഗത്ത്. പാറ്റ് കമ്മിന്‍സിന്റെ പന്ത് ജയ്സ്വാളിന്റെ ഗ്ലൗസില്‍ തട്ടിയെന്ന മൂന്നാം അമ്പയറുടെ തീരുമാനത്തെയാണ് ഗവാസ്‌കര്‍ വിമര്‍ശിച്ചത്.

റീപ്ലേകളില്‍ പന്ത് ബാറ്റിലും ഗ്ലൗസിലും തട്ടിയതായി വ്യക്തമായില്ലെങ്കിലും മൂന്നാം അമ്പയര്‍ ഔട്ട് വിളിക്കുകയായിരുന്നു. ഫീല്‍ഡ് അമ്പയര്‍ നോട്ടൗട്ട് വിളിച്ചപ്പോള്‍ ഓസ്‌ട്രേലിയ തീരുമാനം റിവ്യു ചെയ്യുകയായിരുന്നു. റീപ്ലേകളില്‍ പന്ത് ജയ്‌സ്വാളിന്റെ ബാറ്റിനും ഗ്ലൗസിനും സമീപത്തുകൂടെ കടന്നുപോകുമ്പോള്‍ വ്യതിയാനമുണ്ടാകുന്നുണ്ടെങ്കിലും സ്‌നിക്കോ മീറ്ററില്‍ നേര്‍രേഖയാണ് കാണിച്ചത്.

Advertisement

'സ്‌നിക്കോ മീറ്ററില്‍ പന്ത് ബാറ്റില്‍ കൊണ്ടതായി കാണിച്ചിരുന്നുവെങ്കില്‍ മൂന്നാം അമ്പയറുടെ തീരുമാനം ന്യായീകരിക്കാമായിരുന്നു. ഇത് പൂര്‍ണമായും തെറ്റായ തീരുമാനമാണ്. ഒപ്റ്റിക്കല്‍ ഇല്യൂഷനെ ആണ് ആശ്രയിക്കുന്നതെങ്കില്‍ പിന്നെ സ്‌നിക്കോ മീറ്റര്‍ പോലെയുള്ള ആധുനിക സാങ്കേതിക വിദ്യകളുടെ ആവശ്യമില്ല,' ഗവാസ്‌കര്‍ പറഞ്ഞു.

ജയ്സ്വാളിന്റെ വിക്കറ്റ് നഷ്ടമായത് മത്സരത്തില്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണമായെന്ന് ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. ജയ്സ്വാള്‍ പുറത്തായതോടെ ഇന്ത്യന്‍ നിര തകര്‍ന്നടിഞ്ഞു. അവസാന ദിനത്തിലെ കളി തീരാന്‍ 11 ഓവറുകള്‍ ബാക്കിയിരിക്കെ 184 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്.

Advertisement

Advertisement