For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

അവരുടെ ഭാവി സെലക്ടര്‍മാര്‍ തീരുമാനിക്കട്ടെ, തുറന്ന് പറഞ്ഞ് ഇന്ത്യന്‍ സൂപ്പര്‍ താരം

01:24 PM Dec 31, 2024 IST | Fahad Abdul Khader
UpdateAt: 01:24 PM Dec 31, 2024 IST
അവരുടെ ഭാവി സെലക്ടര്‍മാര്‍ തീരുമാനിക്കട്ടെ  തുറന്ന് പറഞ്ഞ് ഇന്ത്യന്‍ സൂപ്പര്‍ താരം

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയയ്ക്കെതിരെ വിരാട് കോലിയും രോഹിത് ശര്‍മ്മയും ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന് തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ സുനില്‍ ഗാവസ്‌കര്‍. ഇതോടെ ടീമിലെ സീനിയര്‍ താരങ്ങളുടെ ഭാവി സംബന്ധിച്ച് സെലക്ടര്‍മാര്‍ക്ക് ചില സൂചനകള്‍ കൂടി നല്‍കിയിരിക്കുകയാണ് ഗവാസ്‌ക്കര്‍.

കോലിയുടെ തുടര്‍ച്ചയായ പുറത്താകലുകള്‍ക്ക് കാരണം ഔട്ട്സ്വിംഗ് പന്തുകള്‍ കളിക്കുമ്പോഴുള്ള ഫൂട്ട് മൂവ്മെന്റിലെ പിഴവാണെന്ന് ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടി.

Advertisement

'പന്തിന്റെ ദിശയിലേക്ക് കാലുകള്‍ ചലിക്കുന്നില്ല, പകരം നേരെ പിച്ചിലേക്കാണ് ചലിക്കുന്നത്. കാലുകള്‍ പന്തിന്റെ ദിശയിലേക്ക് കൂടുതല്‍ ചലിച്ചാല്‍, പന്ത് മധ്യത്തില്‍ നിന്ന് അടിക്കാനുള്ള സാധ്യത കൂടുതലാണ്' ഗാവസ്‌കര്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു.

സീനിയര്‍ താരങ്ങളില്‍ നിന്ന് പ്രതീക്ഷിച്ച സംഭാവനകള്‍ ലഭിക്കാത്തതിനാല്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും മറ്റ് സെലക്ടര്‍മാരും ഒരു തീരുമാനമെടുക്കണമെന്ന് ഗാവസ്‌കര്‍ അഭിപ്രായപ്പെട്ടു.

Advertisement

'ഇതെല്ലാം സെലക്ടര്‍മാരെ ആശ്രയിച്ചിരിക്കുന്നു. പ്രതീക്ഷിച്ച സംഭാവനകള്‍ വന്നിട്ടില്ല. ടോപ് ഓര്‍ഡറാണ് സംഭാവന നല്‍കേണ്ടത്, ടോപ് ഓര്‍ഡര്‍ സംഭാവന നല്‍കുന്നില്ലെങ്കില്‍, ലോവര്‍ ഓര്‍ഡറിനെ എന്തിന് കുറ്റപ്പെടുത്തണം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സീനിയര്‍ താരങ്ങളുടെ പരാജയമാണ് ഓസ്‌ട്രേലിയയില്‍ ഇന്ത്യയെ ഈ അവസ്ഥയിലെത്തിച്ചതെന്നും ഗാവസ്‌കര്‍ അഭിപ്രായപ്പെട്ടു.

Advertisement

അതിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ മോശം പ്രകടനമാണ് ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് സൂചന. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം, സിഡ്‌നിയില്‍ നടക്കാനിരിക്കുന്ന പരമ്പരയിലെ അവസാന ടെസ്റ്റിന് ശേഷം രോഹിത് വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. ബിസിസിഐ ഉന്നതരും സെലക്ടര്‍മാരും ഇക്കാര്യം രോഹിത്തുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisement