പന്തിനെ ചെന്നൈ സ്വന്തമാക്കി കഴിഞ്ഞു, വമ്പന്‍ വെളിപ്പെടുത്തലുമായി ഇന്ത്യന്‍ താരം
ഐപിഎല്‍ 2025 ന്റെ റിട്ടെന്‍ഷന്‍ പട്ടികയില്‍ ചില അപ്രതീക്ഷിത പേരുകള്‍ ഇടംപിടിച്ചു. റിഷഭ് പന്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോസ് ബട്‌ലര്‍, കെ എല്‍ രാഹുല്‍ തുടങ്ങിയ വമ്പന്‍ താരങ്ങള്‍ പുറത്തായി. ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്തിനെ ഒഴിവാക്കിയതാണ് ഏറ്റവും ശ്രദ്ധേയമായത്.
റിഷഭ് പന്തിനെ റെക്കോഡ് തുകയ്ക്ക് ഏത് ടീം സ്വന്തമാക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പഞ്ചാബ് കിംഗ്സിന്റെ പുതിയ പരിശീലകനായ റിക്കി പോണ്ടിങ് റിഷഭിനെ ടീമിലെത്തിക്കുമെന്ന് പലരും കരുതിയിരുന്നെങ്കിലും മുന്‍ സിഎസ്‌കെ താരം സുരേഷ് റെയ്‌ന പറയുന്നത് റിഷഭ് സിഎസ്‌കെയിലേക്കാണെന്നാണ്.
ഡല്‍ഹിയില്‍ വെച്ച് ധോണിയെയും റിഷഭിനെയും കണ്ടതിനെക്കുറിച്ച് റെയ്‌ന സൂചിപ്പിച്ചു. ഇത് സിഎസ്‌കെ റിഷഭുമായി ധാരണയിലെത്തിയെന്നതിന്റെ സൂചനയാണ്.
ഡല്‍ഹിയില്‍ വെച്ച് എംഎസ് ധോണിയെ കണ്ട ചിത്രം സുരേഷ് റെയ്ന പങ്കുവെച്ചിരുന്നു. എന്നാല്‍ അന്ന് ധോണിയെ ഡല്‍ഹിയില്‍വെച്ച് കണ്ടപ്പോള്‍ ഒപ്പം റിഷഭ് പന്തും ഉണ്ടായിരുന്നുവെന്നാണ് റെയ്ന പറഞ്ഞത്. ജിയോ സിനിമയില്‍ സംസാരിക്കവെയാണ് റെയ്ന ഇത് വെളിപ്പെടുത്തിയത്.
എംഎസ് ധോണിക്ക് ശേഷം സിഎസ്‌കെയുടെ വിക്കറ്റ് കീപ്പറായി റിഷഭ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റുതുരാജ് ഗെയ്ക്വാദ് ക്യാപ്റ്റനായും റിഷഭ് വൈസ് ക്യാപ്റ്റനായും ടീമിനെ നയിച്ചേക്കാം.
ധോണിയുടെ കടുത്ത ആരാധകനായ റിഷഭ് സിഎസ്‌കെയില്‍ ധോണിയുടെ പിന്‍ഗാമിയാകുന്നത് ആരാധകര്‍ക്ക് ആവേശം പകരും.
സിഎസ്‌കെ അഞ്ച് താരങ്ങളെ നിലനിര്‍ത്തിയിട്ടുണ്ട്. റുതുരാജ് ഗെയ്ക്വാദ്, രവീന്ദ്ര ജഡേജ, മതീഷ പതിരാന, ശിവം ദുബെ, എംഎസ് ധോണി എന്നിവരാണവര്‍.