സഞ്ജു അടക്കം നേരത്തെ പുറത്തായത് നന്നായി, തുറന്ന് പറഞ്ഞ് സൂര്യ
ബംഗ്ലാദേശിനെതിരായ രണ്ടാം ടി20 വിജയത്തിന് ശേഷം നായകന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞ വാക്കുകള്‍ ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്തപ്പോള്‍ താന്‍ ഉള്‍പ്പെടെയുള്ള ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ വേഗത്തില്‍ പുറത്തായത് ടീമിന് ഗുണം ചെയ്‌തെന്നാണ് സൂര്യ പറഞ്ഞത്.
'ഇന്ത്യ ആറോവറില്‍ 45-3 എന്ന നിലയിലായത് നന്നായി. അത്തരമൊരു സാഹചര്യത്തില്‍ മധ്യനിര എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് മനസ്സിലാക്കാന്‍ സാധിച്ചു,' സൂര്യ പറഞ്ഞു.
റിങ്കു സിംഗിന്റെയും നിതീഷ് റെഡ്ഡിയുടെയും പ്രകടനത്തില്‍ സന്തോഷം പ്രകടിപ്പിച്ച സൂര്യ, വ്യത്യസ്ത സാഹചര്യങ്ങളില്‍ ബൗളര്‍മാര്‍ എങ്ങനെ പന്തെറിയുമെന്ന് കാണാന്‍ തനിക്ക് താല്‍പ്പര്യമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ട് ടൈം ബൗളര്‍മാരെ പരീക്ഷിച്ചതിനെക്കുറിച്ചും സൂര്യ വിശദീകരിച്ചു. 'ടീം പ്രതിസന്ധിയിലായിരിക്കുമ്പോള്‍ ആര്‍ക്കൊക്കെ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് നോക്കണം. അതുകൊണ്ടാണ് അഭിഷേക് ശര്‍മ്മ, നിതീഷ് കുമാര്‍, റിയാന്‍ പരാഗ് എന്നിവരെക്കൊണ്ട് പന്തെറിയിച്ചത്. ഹാര്‍ദിക്കിനെക്കൊണ്ട് ബൗള്‍ ചെയ്യിക്കാതിരുന്നതും ഇതുകൊണ്ടുതന്നെ,' സൂര്യ വ്യക്തമാക്കി.
സൂര്യയുടെ ഈ പ്രസ്താവന പരീക്ഷണങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ഒരു നായകനെയാണ് കാണിക്കുന്നത്. ഭാവിയില്‍ ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ പ്രതീക്ഷിക്കാമെന്ന സൂചനയും ഇത് നല്‍കുന്നു.