ശരിയ്ക്കും ഇത് ഇന്ത്യന്‍ ഐപിഎല്‍, ക്യാപ്റ്റന്മാരായി സഞ്ജു മുതല്‍ ശ്രേയസ് വരെ
ഇന്ത്യന്‍ ക്രിക്കറ്റിലെ ആവേശം നിറഞ്ഞ ട്വന്റി20 ടൂര്‍ണമെന്റായി മാറിയിരിക്കുകയാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി. ഒക്ടോബര്‍ 28നാണ് സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയ്ക്ക് തുടക്കമാകുക. ഐപിഎല്ലിന്റെ മിനി പതിപ്പെന്ന് വിശേഷിപ്പിക്കാവുന്ന ഈ ടൂര്‍ണമെന്റില്‍ ഇന്ത്യയിലെ മുന്‍നിര താരങ്ങളെല്ലാം പങ്കെടുക്കുന്നുണ്ട്.
ടൂര്‍ണമെന്റിലെ ഓരോ ടീമിന്റെയും ക്യാപ്റ്റന്മാരെയും ടീമംഗങ്ങളേയും പ്രഖ്യാപിച്ചു കഴിഞ്ഞു.. കേരള ടീമിനെ സഞ്ജു സാംസണും മഹാരാഷ്ട്രയെ ഋതുരാജ് ഗെയ്ക്വാദും നയിക്കുന്നത്. മുംബൈയുടെ ക്യാപ്റ്റന്‍ സാക്ഷാല്‍ ശ്രേയസ് അയ്യര്‍ ആണ്. ഉത്തര്‍പ്രദേശിനെ ഭുവനേശ്വര്‍ കുമാറും മധ്യപ്രദേശിനെ രജത് പാട്ടിദാറും നയിക്കും.
ബറോഡയുടെ ക്യാപ്റ്റന്‍ ക്രുണാല്‍ പാണ്ഡ്യയും ഹൈദരാബാദിന്റെ ക്യാപ്റ്റന്‍ തിലക് വര്‍മ്മയും ആണ്. തമിഴ്നാടിനെ ഷാരൂഖ് ഖാനും വിദര്‍ഭയെ ജിതേഷ് ശര്‍മ്മയും നയിക്കും. രാജസ്ഥാന്റെ ക്യാപ്റ്റന്‍ മഹിപാല്‍ ലോംറോര്‍ ആണ്.
കര്‍ണാടകയെ മായങ്ക് അഗര്‍വാളും ഡല്‍ഹിയെ ലളിത് യാദവും നയിക്കും. ഇന്ത്യന്‍ സൂപ്പര്‍ താരം ഹാര്‍ദ്ദിക്ക് പാണ്ഡ്യ ബറോഡയ്ക്ക് സഹോദരന്‍ ക്രുണാല്‍ പാണ്ഡ്യയ്ക്ക് കീഴിലാണ് കളിക്കുന്നത്.
ടൂര്‍ണമെന്റിലെ മത്സരങ്ങള്‍ക്ക് നവംബര്‍ 27ന് ഫൈനല്‍ മത്സരത്തോടെയാണ് പരിസമാപ്തി.