ബാറ്റര്‍ക്ക് നേരെ പന്ത് വലിച്ചെറിഞ്ഞു, പിന്നെ ഫീല്‍ഡിംഗ് തടസ്സപ്പെടുത്തിയതിന് അപ്പീല്‍, പറയിപ്പിച്ച് ബംഗ്ലാ പേസര്‍
വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ബ്രാന്‍ഡന്‍ കിങ്ങുമായി ബംഗ്ലദേശ് പേസര്‍ തന്‍സിം ഹസന്‍ സാക്കിബ് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. വിന്‍ഡീസ് ബാറ്റര്‍ക്ക് നേരെ സാക്കിബ് പന്ത് വലിച്ചെറിഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.
എവിന്‍ ലൂയിസും ബ്രാന്‍ഡന്‍ കിങ്ങും മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെക്കുന്നതിനിടെയാണ് സംഭവം. സാക്കിബിന്റെ പന്ത് കിങ് പ്രതിരോധിച്ചെങ്കിലും പന്ത് പോയത് സാക്കിബിന്റെ കൈകളിലേക്കാണ്. തുടര്‍ന്ന് സാക്കിബ് പന്ത് കിങ്ങിന് നേരെ അനാവശ്യമായി വലിച്ചെറിയുകയായിരുന്നു. കിങ്ങിന്റെ കാലില്‍ തട്ടിയാണ് പന്ത് തെറിച്ചു വീണത്.
ഇതോടെ പ്രകോപിതനായ കിങ് സാക്കിബുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. സാക്കിബും തിരിച്ചടിച്ചു. ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ഫീല്‍ഡിങ് തടസ്സപ്പെടുത്തിയതിന് അപ്പീല്‍ ചെയ്യാന്‍ സാക്കിബ് ശ്രമിച്ചെങ്കിലും അമ്പയര്‍മാര്‍ അത് പരിഗണിച്ചില്ല.
ഈ മത്സരത്തില്‍ 76 പന്തില്‍ 82 റണ്‍സെടുത്ത കിങ് വെസ്റ്റിന്‍ഡീസിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഏഴ് വിക്കറ്റിന് ബംഗ്ലദേശിനെ തോല്‍പ്പിച്ച വെസ്റ്റിന്‍ഡീസ് പരമ്പര 2-0ന് സ്വന്തമാക്കി.