വിമാനത്താവളത്തില്‍ രോഹിത്തിന്റെ സര്‍പ്രൈസ്, മനംനിറഞ്ഞ് ആരാധകര്‍
പൊരുതി നേടിയ ടി20 ലോകകപ്പുമായി രാജ്യത്തെത്തിയ ഇന്ത്യന്‍ ടീമിന്് മനംനിറയുന്ന സ്വീകരണമാണ് ഡല്‍ഹി വിമാനത്താവളത്തില്‍ ലഭിച്ചത്. നൂറുകണക്കിന് ആരാധകരാണ് പുലര്‍ച്ചെയും ടീം ഇന്ത്യയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയത്. ഇന്ത്യന്‍ താരങ്ങള്‍ക്ക് എന്നെന്നും ഓര്‍ത്തിരിക്കാവുന്ന സ്വീകരണമായി അത് മാറി.
പുലര്‍ച്ചെ എത്തിയ ആരാധകരെ സന്തോഷിപ്പിക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്തും മറന്നില്ല. ടീം ബസിലേക്ക് പ്രവേശിക്കവെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വിശ്വകിരീടം ആരാധകരെ ഉയര്‍ത്തിക്കാണിച്ച് നമ്മള്‍ പൊരുതി നേടി എന്ന് പറയാതെ പറയുകയായിരുന്നു. ആ കാഴ്ച്ച പെട്ടെന്ന് വൈറലായി.
വിമാനത്താവളത്തിന് പുറത്ത് തിങ്ങിനിറഞ്ഞ ആരാധകര്‍ക്ക് നടുവിലൂടെ കരഘോഷത്തോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ ടീം ബസിലേക്ക് പ്രവേശിച്ചത്. മലയാളി താരം സഞ്ജു സാംസണും ഇന്ത്യന്‍ ടീമിനൊപ്പം ഡല്‍ഹിയില്‍ മടങ്ങിയെത്തിയിട്ടുണ്ട്.
ഇന്ന് ദിവസം മുഴുവന്‍ രോഹിത്തിനും സംഘത്തിനും ആഘോഷ രാവാണ്. രാവിലെ 9 മണിക്ക് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പോകുന്ന ഇന്ത്യന്‍ താരങ്ങള്‍ പ്രധാനമന്ത്രിയ്‌ക്കൊപ്പം പ്രഭാത ഭക്ഷണം കഴിക്കും. ശേഷം ഉച്ചയ്ക്ക് ടീമംഗങ്ങള്‍ മുംബൈയ്ക്ക് തിരിക്കും.
വൈകിട്ട് വാങ്കഡെ സ്റ്റേഡിയത്തിന് സമീപം രണ്ട് കിലോമീറ്റര്‍ നീളത്തില്‍ തുറന്ന ബസില്‍ ഇന്ത്യന്‍ താരങ്ങളുടെ വിക്ടറി പരേഡുണ്ടാകും. അവിടെ നിന്ന് വാങ്കഡെ സ്‌റ്റേഡിയത്തിലെത്തുന്ന താരങ്ങള്‍ സ്‌റ്റേഡിത്തിനുളള പ്രത്യേക ആഘോഷ പരിപാടികളും സംഘടിപ്പിട്ടുണ്ട്.