Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

സഞ്ജുവും സര്‍ഫറാസും കരുണും ഇരകളല്ല, ഗംഭീറിന്റെ സെലക്ഷന്‍ സാഹചര്യങ്ങള്‍ മനസ്സിലാക്കിയാകണം

07:16 PM Jan 17, 2025 IST | Fahad Abdul Khader
UpdateAt: 07:16 PM Jan 17, 2025 IST
Advertisement

സംഗീത് ശേഖര്‍

Advertisement

ഗൗതം ഗംഭീറിന്റെ ഒരു അഭിമുഖത്തില്‍ അയാള്‍ കൃത്യമായി വിവരിക്കുന്നുണ്ട് ദേശീയ ടീമുകളിലെക്കുള്ള സെലക്ഷന്‍ പ്രോസസ് എങ്ങനെയായിരിക്കണമെന്നു. ടി ട്വന്റി ടീം വരുന്നത് ഐ പി എല്‍ ഫോം ബേസ് ചെയ്ത് തന്നെയാകണം. ഏകദിനം വിജയ് ഹസാരെ ട്രോഫി & ടെസ്റ്റ് സെലക്ഷന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഫോമും അനുസരിച്ചാവണം . തീര്‍ത്തും ബേസിക് ആയ ലോജിക് ആണിത്. പക്ഷെ ഇതങ്ങനെ തന്നെ എപ്പോഴും പിന്തുടരാന്‍ പറ്റിയെന്നു വരില്ല, കാരണം ഈ ലോജിക്കിനെ നിരാകരിക്കുന്ന കളിക്കാര്‍ വന്നു കൊണ്ടിരിക്കും. യുവ കളിക്കാര്‍ ദേശീയ ശ്രദ്ധയിലേക്ക് വരുന്നത് ഐ പി എല്ലില്‍ കൂടെയായത് കൊണ്ട് കൂടെയാണ് ഇങ്ങനെ സംഭവിക്കുന്നത്.. നിതീഷ് റെഡ്ഢിക്ക് ഇമ്പ്രസീവ് ആയ ആഭ്യന്തര റെക്കോര്‍ഡില്ല,ഐ പി എല്ലിലൂടെ ശ്രദ്ധയിലേക്ക് വരുന്ന നിതീഷ് ബംഗ്ലാദേശിനെതിരെ ടി ട്വന്റിയില്‍ ഒരു തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറി നേടിയത് അദ്ഭുതകരമായി തോന്നില്ലെങ്കിലും ഓസ്ട്രേലിയയില്‍ നടന്നൊരു ടെസ്റ്റ് പരമ്പരയില്‍ ഒരു നിലവാരമുള്ള ബൗളിംഗ് നിരക്കെതിരെ കാട്ടിയ പോരാട്ട വീര്യം അദ്ഭുതകരമായിരുന്നു.

മെല്‍ബണിലൊരു സെഞ്ച്വറി ഉള്‍പ്പെടെ, ടോപ് ഓര്‍ഡര്‍ കാണിക്കാതിരുന്ന സാങ്കേതിക മികവോടെ എന്നത് എടുത്തു പറയണം.ഇനി ഇതിന്റെ മറുവശത്താണ് ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയോടെ ബാറ്റ് ചെയ്യുന്ന അഭിമന്യു ഈശ്വരന്‍, സര്‍ഫറസ് ഖാന്‍ തുടങ്ങിയവരുടെ അവസ്ഥ.കഴിവ് തെളിയിച്ചിട്ടും വേണ്ടത്ര അവസരങ്ങള്‍ കിട്ടുന്നില്ല. പൊസിഷനുകള്‍ തുറന്നു വരുമ്പോഴും ആ പൊസിഷനുകളിലേക്ക് സ്ഥിരമായി അവിടെ കളിക്കാത്ത സീനിയര്‍ കളിക്കാര്‍ കടന്നു വരുന്നു, ഫോമിലല്ലാത്തവര്‍ക്ക് വേണ്ടി പോലും മാറ്റി നിര്‍ത്തപ്പെടുന്നു. ഇവരുടെ പ്രശ്‌നമാണ് ആദ്യം അഡ്രസ്സ് ചെയ്യപ്പെടെണ്ടത്. എന്തായാലും ഗംഭീര്‍ പറഞ്ഞ രീതിക്കാണ് മുന്‍ഗണന കിട്ടേണ്ടത്, അപൂര്‍വം കേസുകളില്‍ അത് മാറ്റി വക്കാമെങ്കില്‍ കൂടി.

Advertisement

3 ഫോര്‍മാറ്റുകളെ വേര്‍തിരിച്ചു കാണാതെ ഒരു ഫോര്‍മാറ്റിലെ പ്രകടനം മറ്റു രണ്ടു ഫോര്‍മാറ്റുകളിലേക്കുള്ള സെലക്ഷന്റെ മാനദണ്ഡമാവുക എന്നത് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒഴിച്ച് കൂടാനാവാത്ത കാര്യമാണ്. മൂന്നും വ്യത്യസ്തമായ ഫോര്‍മാറ്റുകളാണ്, വ്യത്യസ്തമായ സ്‌കില്‍ സെറ്റ് ആവശ്യമുള്ളത്. ടെസ്റ്റും ഏകദിനവും ഏകദേശം ഒരേ രീതിയില്‍ വിലയിരുത്തി കൂടെ എന്ന സംശയം തോന്നാമെങ്കിലും സംശയിക്കേണ്ട അതും വ്യത്യസ്തമാണ്.ടെസ്റ്റില്‍ ലീവിങ് ദ ബോള്‍ എന്നതൊരു ആര്‍ട്ട് ആണെങ്കില്‍ മറ്റു ഫോര്‍മാറ്റുകളില്‍ അതൊരു ബാധ്യതയാണ്. മൂന്നു ഫോര്‍മാറ്റുകള്‍ക്കും ആവശ്യമുള്ള സ്‌ക്കോറിങ് വേഗത, ഷോട്ട് സെലക്ഷന്‍, മൂന്നു ഫോര്‍മാറ്റിലും നേരിടേണ്ടി വരുന്ന ബൗളര്‍മാരുടെ സ്‌കില്‍സ്, അവര്‍ പന്തെറിയുന്ന ലെങ്ത്തുകള്‍, ഫീല്‍ഡ് സെറ്റപ്പ് എല്ലാം ഒരേ രീതിയില്‍ കണക്കുകൂട്ടിയെടുക്കാന്‍ കഴിയില്ല.സ്‌കൈ യെ പോലൊരു ടി ട്വന്റി ലെജന്‍ഡ് എന്ത് കൊണ്ട് മറ്റു ഫോര്‍മാറ്റുകളില്‍ പരാജയമാകുന്നു എന്നത് ഉദാഹരണമാണ്. അദ്ദേഹം ടി ട്വന്റി എന്ന ഗെയിമിനായി മാത്രം ഡിസൈന്‍ ചെയ്യപ്പെട്ട ബാറ്ററാണ്. ടി ട്വന്റിയുടെ വേഗം, ഇന്നോവേഷന്‍ എന്ന് വേണ്ട ആ ഗെയിം തന്നെ ഡീ കോഡ് ചെയ്‌തെടുത്ത ബാറ്റര്‍. ഏകദിനത്തിലേക്ക് വരുമ്പോള്‍ പക്ഷെ അയാള്‍ ക്ലൂ ലസാണ്. ഏകദിനത്തിന്റെ വേഗത ഇപ്പോള്‍ കൂടിയിട്ടുണ്ടെങ്കിലും ആ ഫോര്‍മാറ്റ് ഡീ കോഡ് ചെയ്യാന്‍ സ്‌കൈക്ക് സാധിക്കുന്നില്ല. കാര്യം ലളിതമാണ് ഒരു ഫോര്‍മാറ്റിലെ ഫോം മറ്റൊരു ഫോര്‍മാറ്റിലേക്ക് കൊണ്ട് പോകാന്‍ സാധിക്കണമെന്നില്ല. ഇവിടെയും വൈരുധ്യങ്ങള്‍ കണ്ടെത്താവുന്നതാണ്. സഞ്ജു സാംസണെ എടുത്താല്‍ ടി ട്വന്റിയാണ് തട്ടകമെങ്കിലും താനൊരു പ്രൊപ്പര്‍ ഏകദിന ബാറ്റര്‍ കൂടെയാണെന്ന് സഞ്ജു പ്രുവ് ചെയ്ത് കഴിഞ്ഞു. സൊ സെലക്ഷനുകള്‍ മെറിറ്റ് മാത്രം നോക്കിയാകണം.ഒരു ടി ട്വന്റി ബാറ്റര്‍ക്ക് ഏകദിനം കളിക്കാന്‍ സാധിക്കുമെന്ന് തോന്നിയാല്‍ അയാളെ സെലക്ട് ചെയ്യാന്‍ മടി കാട്ടേണ്ടതില്ല, മറിച്ചും. റിങ്കു സിംഗ് അത്തരമൊരു കളിക്കാരനാണ്. സഞ്ജുവിനെ പോലെ തന്നെ രണ്ടു ഫോര്‍മാറ്റുകളോടും അഡാപ്റ്റ് ചെയ്യാന്‍ സാധിക്കുമെന്നു തെളിയിച്ചു കഴിഞ്ഞ ബാറ്റര്‍.സെലക്ടര്‍മാര്‍ക്ക് കളിക്കാരെയും അവരുടെ ഫോര്‍മാറ്റ് വൈസ് ഉള്ള മറമുമേയശഹശ്യേ യെ കുറിച്ചും സ്‌കില്‍ സെറ്റുകളെ കുറിച്ചും കൃത്യമായ ധാരണ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.

മുന്നേ പറഞ്ഞതില്‍ നിന്നു വായിച്ചെടുക്കേണ്ട പ്രധാനപ്പെട്ട കാര്യം ഒരു ഫോര്‍മാറ്റിലെ മികച്ച പ്രകടനം മറ്റൊരു ഫോര്‍മാറ്റില്‍ സെലക്ഷനുള്ള യോഗ്യതയാവരുത് എന്ന പോലെ തന്നെ ഒരു ഫോര്‍മാറ്റിലെ ഫോമില്ലായ്മ മറ്റൊരു ഫോര്‍മാറ്റിലെ സെലക്ഷനെയും ബാധിക്കരുത് എന്നതാണ്. ടെസ്റ്റ് സീരീസില്‍ ഫോമിലല്ലാതിരുന്നവരില്‍ പലരും ഏകദിനത്തില്‍ തകര്‍പ്പന്‍ ഫോമിലുള്ളവരാണ് .അവരുടെ ചാമ്പ്യന്‍സ് ട്രോഫി സെലക്ഷന് ഏകദിന ഫോം മാത്രമാണ് പരിഗണിക്കേണ്ടത്.അവര്‍ ഡ്രോപ്പ് ചെയ്യപ്പെടുന്നത് ടെസ്റ്റ് ടീമില്‍ നിന്ന് മാത്രമാകണം.അത് തന്നെയാണ് തകര്‍പ്പന്‍ ഫോമിലുള്ള കരുണ്‍ നായരുടെ സെലക്ഷനും പ്രശ്‌നമാകുന്നത്. ടോപ് ഓര്‍ഡര്‍ ഇതിനകം ഫുള്‍ ആയിക്കഴിഞ്ഞു.

പ്രധാന ടൂര്‍ണമെന്റുകളിലേക്കുള്ള ഇന്ത്യന്‍ ടീമുകളുടെ സെലക്ഷന്‍ വൈകുന്നതിന് പ്രധാന കാരണവും സെലക്ഷന്‍ പ്രോസസിലെ ക്ലാരിറ്റി കുറവാണു.ഏകദിനത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സ്ഥാനത്തേക്ക് സഞ്ജു സാംസണ്‍ ഒരു ഓട്ടോമാറ്റിക് ചോയിസ് ആവേണ്ട സാഹചര്യത്തിലും അവര്‍ സംശയിച്ചു നില്‍ക്കുന്നതും ക്ലിക്ക് ആവാന്‍ സാധ്യതയില്ലാത്ത മറ്റു ഓപ്ഷനുകളെ കുറിച്ച് ചിന്തിക്കുന്നതും അദ്ഭുതകരമാണ്. വിജയ് ഹസാരെ ട്രോഫിയിലെ കരുണ്‍ നായരുടെ അസാധാരണ സ്ഥിരതയുള്ള പ്രകടനം ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഫസ്റ്റ് ഇലവനിലേക്കുള്ള പ്രവേശനം ഉറപ്പ് നല്‍കുന്നില്ലെങ്കിലും 15 അംഗ സ്‌ക്വാഡിലെങ്കിലും അയാള്‍ക്കൊരു സ്ഥാനം പിടിച്ചു വാങ്ങാന്‍ മാത്രം അര്‍ഹതയുള്ളതാണ്..പ്രായം കൂടെ നോക്കുമ്പോള്‍ മറ്റൊരു മേജര്‍ ടൂര്‍ണമെന്റ് കളിക്കാനുള്ള സാധ്യതയുമില്ല.വിജയ് ഹസാരെ ട്രോഫി ആയിരിക്കണം ഏകദിന ടീമിലേക്കുള്ള സെലക്ഷന്റെ മാനദണ്ഡം എന്ന് പറഞ്ഞ ഗംഭീര്‍ തന്നെയാണ് ഇത്തവണ കോച്ച് എന്നതാണ് കരുണിന്റെ കാര്യത്തിലെ പ്രതീക്ഷ.

Advertisement
Next Article