ഇന്‍സള്‍ട് ആണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനം, ബവുമ ഞെട്ടിക്കുന്നതിങ്ങനെ
കൃഷ്ണനാനന്ദന്‍ പള്ളിക്കല്‍
വാഴ്ത്തി പാടാന്‍ ആരാധകര്‍ ഇല്ലേലും ഇകഴ്ത്തി പറയാനും ട്രോള്‍ ചെയ്യാനും ഒരുപാട് പേര് ഉണ്ടായിരുന്ന പ്ലയെര്‍ ആയിരുന്നു സൗത്ത് ആഫ്രിക്കയുടെ ക്യാപ്റ്റന്‍ ടെമ്പ ബാവുമ.'ഇന്‍സള്‍ട് ആണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനം' ഇത് അന്വര്‍ത്ഥമാക്കിയ മോഡേണ്‍ ക്രിക്കറ്റിലെ ഒരാളാണ് ബാവുമ.
ഫ്രീ വിക്കറ്റ് ആണെന്നും കോട്ട പ്ലയെര്‍ ആണെന്നും പുച്ഛിച്ചു പരിഹസിച്ച അവിടെ നിന്നുമാണ് വേള്‍ഡ് ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ എത്തിച്ചിരിക്കുന്നത്.മുന്നില്‍ നിന്ന് നയിച്ച് ലീഡിങ് ക്വാളിറ്റി കൊണ്ടും ക്യാപ്റ്റന്‍സി ടാക്റ്റിക്‌സ് കൊണ്ടും ക്യാപ്റ്റന്റെ ബാറ്റിംഗ് പ്രകടനം കൊണ്ടുമാണ് ബാവുമ സൗത്ത് ആഫ്രിക്കയെ ആദ്യമായി ടെസ്റ്റ് ഫൈനലില്‍ എത്തിച്ചിരിക്കുന്നത്.
ഒരു ഘട്ടത്തില്‍ കിവിസിലേക് മൂന്നാം നിര ടീമിനെ അയച്ചു പണി വാങ്ങിയപ്പോള്‍ സൗത്ത് ആഫ്രിക്കക് ഫൈനല്‍ സാധ്യത വിദൂരമായിരുന്നു.ബാക്കിയുള്ള 7 കളികളില്‍ 6 കളി ജയിച്ചാല്‍ മാത്രമേ ഫൈനല്‍ കേറാന്‍ പറ്റൂ എന്നിടത്തു നിന്നും ഏഴില്‍ ഏഴും കീഴടക്കി രാജകീയമായി ആദ്യം ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത് ബാവുമായുടെ ആഫ്രിക്ക ആയിരുന്നു.അതും കുഴി കുത്തി കുഴിച്ചു മൂടുന്ന ബംഗ്‌ളദേശില്‍ പോയി വരെ കളി അനുകൂലമാക്കി.എന്നാല്‍ 8 കളികളില്‍ 3 ജയിച്ചാല്‍ ഫൈനല്‍ എത്തേണ്ട ഇന്ത്യ പുരട് പോവുകയും ചെയ്തു.അവിടെയാണ് ക്യാപ്റ്റന്‍ ബാവുമ ക്യാപ്റ്റന്‍സി കൊണ്ടും പ്രകടനം കൊണ്ട് വെത്യസ്തനായി ക്രികെറ് ലോകത്തേക് മറുപടി കൊടുത്തിരിക്കുന്നത്.
മുന്‍പ് സീരീസ് നേടിയ ലങ്ക നാട്ടില്‍ എത്തിയപ്പോള്‍ മുന്നില്‍ നയിച്ച് പ്ലയെര്‍ ഓഫ് ദി സീരീസ് നേടി പരമ്പര സ്വന്തമാക്കി.ഇപ്പൊ പുതു വര്‍ഷത്തിലും മൂന്ന് വിക്കറ്റ് വീണു നിന്ന സമയത്തു വന്നു പാക്‌സിതാനെതിരെ സെഞ്ചുറിയോടെ പത്തു വിക്കറ്റ് ജയം.2023 ഐസിസി വേള്‍ഡ് കപ്പില്‍ സെമി എത്തിച്ചു ദേ ഇപ്പൊ വേള്‍ഡ് ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലില്‍ ആണ് സൗത്ത് ആഫ്രിക്കയെ എത്തിച്ചിരിക്കുന്നത്.
ലോര്‍ഡ്സില്‍ നടക്കുന്ന ഫൈനലില്‍ സ്ഥിരം ചോക്കിങ് വീക്‌നെസ്സില്‍ വീണു പോകാതെ കിരീടം നേടാന്‍ ആയാല്‍ അത് ക്രിക്കറ്റ് ലോകം കണ്ട ചരിത്രം ആകും.