തുല്യതയില്ലാത്ത ലോക റെക്കോര്‍ഡ്, ചരിത്രമെഴുതി സ്റ്റീവ് സ്മിത്ത്
മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ സ്റ്റീവ് സ്മിത്ത് (140) തന്റെ 34-ാം ടെസ്റ്റ് സെഞ്ച്വറി നേടി ചരിത്രം കുറിച്ചു. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോര്‍ഡാണ് സ്മിത്ത് സ്വന്തം പേരിലെഴുതിയത്.
43 ഇന്നിംഗ്‌സുകളില്‍ നിന്ന് 11 സെഞ്ച്വറികളാണ് സ്മിത്ത് ഇന്ത്യക്കെതിരെ നേടിയിട്ടുള്ളത്. ജോ റൂട്ടിനെ (10 സെഞ്ച്വറി) പിന്തള്ളിയാണ് സ്മിത്ത് ഈ നേട്ടം കൈവരിച്ചത്.
ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടിയ താരങ്ങള്‍:
- സ്റ്റീവ് സ്മിത്ത് - 11 സെഞ്ച്വറി (43 ഇന്നിംഗ്‌സ്)
- ജോ റൂട്ട് - 10 സെഞ്ച്വറി (55 ഇന്നിംഗ്‌സ്)
- ഗാരി സോബേഴ്‌സ് - 8 സെഞ്ച്വറി (30 ഇന്നിംഗ്‌സ്)
- വിവിയന്‍ റിച്ചാര്‍ഡ്‌സ് - 8 സെഞ്ച്വറി (41 ഇന്നിംഗ്‌സ്)
- റിക്കി പോണ്ടിംഗ് - 8 സെഞ്ച്വറി (51 ഇന്നിംഗ്‌സ്)
ഇന്ത്യക്കെതിരെ എല്ലാ ഫോര്‍മാറ്റുകളിലുമായി ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോര്‍ഡും സ്മിത്തിന്റെ പേരിലാണ്. 16 സെഞ്ച്വറികളാണ് സ്മിത്ത് ഇന്ത്യക്കെതിരെ നേടിയിട്ടുള്ളത്.
ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ട് വ്യത്യസ്ത ടീമുകള്‍ക്കെതിരെ 10-ല്‍ കൂടുതല്‍ സെഞ്ച്വറി നേടുന്ന ഏക താരം കൂടിയാണ് സ്മിത്ത്. ഇംഗ്ലണ്ടിനെതിരെയും സ്മിത്ത് 10 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്.