ക്ലാസന് 23 കോടി, കമ്മിന്‍സന് 18 കോടി, ഞെട്ടിച്ച് സണ്‍റൈസസ് ഹൈദരാബാദ്
ഐപിഎല്‍ 2025 ലേലത്തിന് മുന്നോടിയായി സണ്‍റൈസസ് ഹൈദരാബാദ് നിലനിര്‍ത്തുന്ന കളിക്കാരുടെ പട്ടികയായി. ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം ഹെന്റിച്ച് ക്ലാസനെ സണ്‍റൈസസ് ഹൈദരാബാദ് 23 കോടി രൂപയ്ക്ക് നിലനിര്‍ത്തുമെന്ന് പ്രമുഖ കായിക മാധ്യമമായ ക്രിക്കിന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.
18 കോടി രൂപയ്ക്ക് പാറ്റ് കമ്മിന്‍സനേയും 14 കോടി രൂപയ്ക്ക് അഭിഷേക് ശര്‍മയേയും നിലനിര്‍ത്തും. ട്രാവിസ് ഹെഡ്, നിതീഷ് റെഡ്ഡി എന്നിവരെയാണ് മറ്റ് രണ്ട് താരങ്ങളായി നിലനിര്‍ത്താന്‍ സാധ്യത.
ക്ലാസന്‍ കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. 12 മത്സരങ്ങളില്‍ നിന്ന് 448 റണ്‍സ് നേടിയ അദ്ദേഹം ടീമിന്റെ റണ്‍വേട്ടക്കാരനായിരുന്നു. പേസ് ബൗളിംഗ് നിരയില്‍ കമ്മിന്‍സും മികച്ച ഫോമിലായിരുന്നു. യുവതാരം അഭിഷേക് ശര്‍മയും ടീമിന് പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
അഞ്ച് കളിക്കാര്‍ക്കായി ടീമിന്റെ 70% പണം ചെലവഴിക്കുന്നത് ഹൈദരാബാദിന് വെല്ലുവിളി ഉയര്‍ത്തും. ബാക്കിയുള്ള 30% ഉപയോഗിച്ച് ശക്തമായ ഒരു ടീമിനെ നിര്‍മ്മിക്കുക എന്നത് പ്രയാസകരമായ കാര്യമാണ്. മികച്ച ബാറ്റര്‍മാരെയും ഓള്‍ റൗണ്ടര്‍മാരെയും ലേലത്തില്‍ നിന്ന് സ്വന്തമാക്കാന്‍ ഹൈദരാബാദിന് കഴിയുമോ എന്നത് കണ്ടറിയണം.