Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

അവിശ്വസനീയം, 759 ഇന്ത്യയുടെ മാന്ത്രിക സംഖ്യ, ശരിക്കും അമ്പരപ്പിക്കുന്നു

05:36 PM Oct 24, 2024 IST | admin
UpdateAt: 05:36 PM Oct 24, 2024 IST
Advertisement

ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 59 എന്ന സംഖ്യയ്ക്ക് ഏതോ ഒരു മാന്ത്രികതയുണ്ടോ? കഴിഞ്ഞ നാല് പതിറ്റാണ്ടുകളിലെ ടെസ്റ്റ് ക്രിക്കറ്റ് സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.

Advertisement

1990 കളില്‍ അനില്‍ കുംബ്ലെ, 2000 കളില്‍ ഇര്‍ഫാന്‍ പത്താന്‍, 2010 കളില്‍ രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഏഴ് വിക്കറ്റുകള്‍ 59 റണ്‍സിന് വീഴ്ത്തിയപ്പോള്‍ ഇന്ന് വാഷിംഗ്ടണ്‍ സുന്ദറും ഈ നേട്ടം ആവര്‍ത്തിച്ചു. ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് സ്‌കോറും 759 റണ്‍സാണ് എന്നത് ഈ യാദൃച്ഛികതയെ കൂടുതല്‍ അവിശ്വസനീയമാക്കുന്നു.

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയ വാഷിംഗ്ടണ്‍ സുന്ദര്‍ ഈ എലൈറ്റ് ക്ലബ്ബില്‍ ഇടം നേടി. മൂന്ന് വര്‍ഷത്തിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ സുന്ദര്‍ തന്റെ പ്രകടനത്തിലൂടെ എല്ലാവരെയും അത്ഭുതപ്പെടുത്തി. സറ്റാര്‍ സ്പിന്നര്‍മാരായ അശ്വിനും രവീന്ദ്ര ജഡേജയേയുമെല്ലാം കവച്ചുവെക്കുന്ന പ്രകടനമാണ് സുന്ദര്‍ കാഴ്ച്ചവെച്ചത്

Advertisement

ഈ അപൂര്‍വ നേട്ടം കൈവരിച്ച നാലാമത്തെ ഇന്ത്യന്‍ ബൗളറാണ് സുന്ദര്‍. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ സ്വര്‍ണ്ണലിപികളില്‍ എഴുതപ്പെടേണ്ട ഒരു ദിനമാണിത്.

അതെസമയം മത്സരത്തില്‍ ആദ്യ ദിനം തന്നെ ന്യൂസിലന്‍ഡ് 259 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 16 റണ്‍സെടുത്തിട്ടുണ്ട്.

Advertisement
Next Article