For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

അയാളെ പുറത്താക്കിയത് ഏത് ലോബിയിങ്ങ് കൊണ്ടാണ്, ഇത് പൊറിക്കാനാകാത്തത്

11:51 PM Sep 28, 2024 IST | admin
UpdateAt: 11:51 PM Sep 28, 2024 IST
അയാളെ പുറത്താക്കിയത് ഏത് ലോബിയിങ്ങ് കൊണ്ടാണ്  ഇത് പൊറിക്കാനാകാത്തത്

ഷെമീന്‍ അബ്ദുല്‍ മജീദ്

അങ്ങനെ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ടി20 സ്‌ക്വാഡ് വന്നിരിക്കുന്നു…..

Advertisement

പ്രധാന താരങ്ങള്‍ക്ക് വിശ്രമം കൊടുത്ത സീരീസില്‍ കഴിഞ്ഞ 2 വര്‍ഷമായി ഇന്ത്യയുടെ മികച്ച ടി20 താരമായ റിതുരാജ് ഗൈക്ക്വാദിന് അവസരമില്ല.

2023 ല്‍ 60.8 ശരാശരിയിലും 147 സ്‌ട്രൈക്ക് റേറ്റിലും ഇന്ത്യക്ക് വേണ്ടി 365 റണ്‍സ് റുതുരാജ് നേടിയിട്ടുണ്ട്. 2024 ല്‍ അതിലും ഗംഭീരമാണ്. 66.5 ശരാശരിയിലും 158 സ്‌ട്രൈക്ക് റേറ്റിലുമാണ് റണ്‍സ് നേടിയിരിക്കുന്നത്.

Advertisement

റുതുരാജിനെ സെലക്ട് ചെയ്യാത്തതിനെ ഏത് ലോബിയിങ്ങിലാണ് പെടുത്തേണ്ടത്? ടി20 ല്‍ മോശമായവര്‍ക്ക് വരെ ഈ സീരിസില്‍ ചാന്‍സ് കൊടുക്കുമ്പോഴാണ് ഇങ്ങനെയൊരു അവസരം നിഷേധിക്കല്‍……

ഈ സീരീസിന്‍ ഞാന്‍ പ്രതീക്ഷയോടെ നോക്കുന്നത് ഇന്ത്യന്‍ ടീമില്‍ റെയര്‍ ആയ കാറ്റഗറിയില്‍ പെട്ട രണ്ട് കളിക്കാരുടെ പ്രകടനങ്ങളേയാണ്. മായങ്ക് യാദവിന്റെ ബൗളിംഗ് പ്രകടനവും നിതീഷ് കുമാര്‍ റെഡ്ഡിയുടെ ഓള്‍റൗണ്ടര്‍ പ്രകടനവും. രണ്ട് പേര്‍ക്കും അവസരങ്ങള്‍ കിട്ടി മികച്ച പെര്‍ഫോമന്‍സ് പുറത്തെടുക്കാന്‍ സാധിക്കട്ടെ….

Advertisement

Advertisement