സര്‍പ്രൈസ് മാറ്റങ്ങള്‍, അവര്‍ പുറത്താകും, പിങ്ക് ബോള്‍ ടെസ്റ്റിനുളള ഇന്ത്യന്‍ ടീമുമായി ഗവാസ്‌ക്കര്‍
ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്തിരിക്കുകയാണ് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയെ ഉള്‍പ്പെടുത്തിയ ടീമിനെയാണ് ഗവാസ്‌ക്കര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ തകര്‍ത്തെറിഞ്ഞിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്്തിന്് മുന്നിലെത്തിയിരുന്നു.
ഗവാസ്‌കറുടെ നിര്‍ദ്ദേശങ്ങള്‍:
ഓപ്പണിങ്: രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ഓപ്പണിങ് ചെയ്യണം. കെഎല്‍ രാഹുല്‍ ആറാം നമ്പറില്‍ ബാറ്റ് ചെയ്യണം.
ബൗളിങ്: വാഷിംഗ്ടണ്‍ സുന്ദറിന് പകരം രവീന്ദ്ര ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്തണം.
പ്രധാന മാറ്റങ്ങള്‍:
പരിക്കില്‍ നിന്ന് മുക്തരായ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ടീമിലേക്ക് തിരിച്ചെത്തും.
ദേവ്ദത്ത് പടിക്കലിനും ധ്രുവ് ജുറേലിനും പ്ലെയിങ് ഇലവനില്‍ ഇടമില്ല.
ഗവാസ്‌കറുടെ വാക്കുകള്‍:
"പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ തീര്‍ച്ചയായും രണ്ട് മാറ്റങ്ങള്‍ വരുത്തുമെന്ന് ഞാന്‍ കരുതുന്നു. രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും പ്ലെയിങ് ഇലവനിലേക്ക് മടങ്ങിയെത്തുകയാണ്. ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റമുണ്ടാകുമെന്നാണ് എനിക്ക് തോന്നുന്നത്. രാഹുലിന് പകരം ഓപ്പണിംഗില്‍ രോഹിത് ശര്‍മ കളിക്കും. ശുഭ്മന്‍ ഗില്‍ മൂന്നാം നമ്പറിലും ബാറ്റ് ചെയ്യും.
ബൗളിങ് ലൈനപ്പില്‍ ഇന്ത്യ വരുത്തേണ്ട ഒരു മാറ്റം വാഷിംഗ്ടണ്‍ സുന്ദറിന് പകരം രവീന്ദ്ര ജഡേജയെ കളിപ്പിക്കുകയാണെന്ന് ഞാന്‍ അഭിപ്രായപ്പെടുന്നു. ലൈറ്റിന് കീഴില്‍ അടുത്ത ടെസ്റ്റില്‍ കളിക്കുമ്പോള്‍ ജഡ്ഡുവിനെപ്പോലെ കഴിവുള്ള ഒരു ബൗളറുടെ സാന്നിധ്യം ഇന്ത്യക്ക് മുതല്‍ക്കൂട്ടായി മാറുമെന്നാണ് എന്റെ നിരീക്ഷണം"
പിങ്ക് ബോള്‍ ടെസ്റ്റിനുള്ള തയ്യാറെടുപ്പ്:
പ്രൈം മിനിസ്റ്റേഴ്സ് ഇലവനെതിരായ ഡേ-നൈറ്റ് ടെസ്റ്റില്‍ ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചു. ഈ വിജയം ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.