പന്ത് ടീം വിട്ടേയ്ക്കും, നിര്‍ണ്ണായക നീക്കങ്ങള്‍ നടക്കുന്നു
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്തിനെ സ്വന്തമാക്കാന്‍ മൂന്ന് ടീമുകള്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ക്യാപ്റ്റനെയും വിക്കറ്റ് കീപ്പറെയും ഒരുപോലെ ആവശ്യമുള്ള റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ്, പഞ്ചാബ് കിങ്സ് എന്നിവരാണ് പന്തിനെ ലക്ഷ്യമിടുന്നത്.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: ദിനേശ് കാര്‍ത്തിക് വിരമിച്ചതോടെ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസിക്ക് പകരക്കാരനെയും വിക്കറ്റ് കീപ്പറെയും ബാംഗ്ലൂരിന് ആവശ്യമാണ്. ഈ രണ്ട് റോളുകളും നിറവേറ്റാന്‍ പന്തിന് കഴിയുമെന്നാണ് വിലയിരുത്തല്‍.
ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ്: നിലവിലെ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റെ ബാറ്റിംഗ് പ്രകടനത്തില്‍ ലഖ്നൗവിന് തൃപ്തിയില്ല. പന്തിനെ ടീമിലെത്തിക്കാനായാല്‍ ക്യാപ്റ്റന്‍സി റോള്‍ അദ്ദേഹത്തിന് നല്‍കാനാണ് സാധ്യത. പന്തിനെ ലഭിച്ചില്ലെങ്കില്‍ നിക്കോളാസ് പുരാന്‍, ക്വിന്റണ്‍ ഡി കോക്ക് എന്നിവരെ പരിഗണിച്ചേക്കും.
പഞ്ചാബ് കിങ്സ്: ശിഖര്‍ ധവാന്‍ വിരമിച്ച ഒഴിവ് നികത്താന്‍ പഞ്ചാബിന് പന്ത് അനുയോജ്യനാണെന്ന് പരിശീലകന്‍ റിക്കി പോണ്ടിങ് കരുതുന്നു. റിക്കി പോണ്ടിംഗിന്റെ പ്രിയപ്പെട്ട ശിഷ്യന്‍ കൂടിയാണ് റിഷഭ് പനത്.
ഈ സാഹചര്യത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് റിഷഭ് പന്തിനെ റിലീസ് ചെയ്യുമോ എന്നതാണ് പ്രധാന ചോദ്യം. പന്ത് പോയാല്‍ അഭിഷേക് പോറല്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തെത്തുമെങ്കിലും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മറ്റൊരു താരത്തെ കണ്ടെത്തേണ്ടി വരും.
ഐപിഎല്‍ ലേലത്തില്‍ റിഷഭ് പന്റിനെ സ്വന്തമാക്കാന്‍ ഈ മൂന്ന് ടീമുകളും ശക്തമായി മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.