ഇന്നവൻ കോഹ്ലിയാവും; ഇന്ത്യക്ക് വിജയം അത്ര എളുപ്പമല്ല; മുന്നറിയിപ്പുമായി ഹെയ്ഡൻ
പെർത്തിൽ നടക്കുന്ന ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ നാലാം ദിനം മൂന്ന് സെഷനുകളിലും പിടിച്ചുനിൽക്കുമെന്ന് മുൻ ഓസ്ട്രേലിയൻ താരം മാത്യു ഹെയ്ഡൻ പ്രവചിക്കുന്നു. എന്നാൽ ഓസ്‌ട്രേലിയയുടെ സ്റ്റാർ ബാറ്ററായ സ്റ്റീവൻ സ്മിത്തിൽ നിന്നും വിരാട് കോഹ്‌ലിക്ക് സമാനമായ ചെറുത്തുനിൽപ്പ് ഇതിനായി വേണ്ടിവരുമെന്നാണ് ഹെയ്ഡന്റെ അഭിപ്രായം.
രണ്ടാം ഇന്നിങ്സിൽ യശസ്‌വി ജയ്‌സ്വാളും, വിരാട് കോഹ്‌ലിയും തകർപ്പൻ സെഞ്ചുറികൾ നേടിയതോടെ, ഇന്ത്യ കുറിച്ച 534 റൺസ് വിജയലക്ഷ്യത്തിന് മുന്നിൽ ഓസീസ് തുടക്കത്തിൽ തന്നെ പതറി. മൂന്നാം ദിനം കളി അവസാനിച്ചപ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 12 റൺസ് എന്ന നിലയിലായിരുന്നു ഓസീസ്.
എന്നാൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗാവസ്കർക്ക് ഇക്കാര്യത്തിൽ മറിച്ചാണ് അഭിപ്രായം. "ഇന്ത്യ ആദ്യ ടെസ്റ്റ് വിജയിക്കും. ഓസ്ട്രേലിയ നാലാം ദിനം ടീ വരെ പിടിച്ചുനിന്നാൽ തന്നെ വലിയ കാര്യമാണ്" അദ്ദേഹം പറയുന്നു.
അഞ്ച് ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്നതാണ് നിലവിലെ ബോർഡർ-ഗാവസ്കർ ട്രോഫി 2024-25. ലോക ടെസ്റ്റ് ചാമ്പ്യൻസ് ഫൈനലിലേക്ക് യോഗ്യത നേടണമെങ്കിൽ ഇന്ത്യൻ ടീം 4-0ന് പരമ്പര ജയിക്കണം.
പെർത്ത് ടെസ്റ്റിലെ പ്രധാന സംഭവങ്ങൾ:
- യശസ്വി ജയ്‌സ്വാൾ (161), വിരാട് കോഹ്‌ലി (100) എന്നിവർ സെഞ്ച്വറി നേടി.
- ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 487/6 എന്ന നിലയിൽ ഡിക്ലയർ ചെയ്തു.
- ഓസ്ട്രേലിയയ്ക്ക് മുന്നിൽ 534 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം കുറിച്ചു.
- മൂന്നാം ദിനം അവസാനം ബാറ്റിംഗ് തുടങ്ങിയ ഓസീസിനെ ബുംറ 2 വിക്കറ്റും, സിറാജ് ഒരു വിക്കറ്റും വീഴ്ത്തി സമ്മർദ്ദത്തിലാക്കി.
- ഓസ്ട്രേലിയ മൂന്നാം ദിനം അവസാനിക്കുമ്പോൾ 12/3 എന്ന നിലയിലായിരുന്നു.
നാലാം ദിനം തൻറെ ആദ്യ ഓവറിൽ തന്നെ പ്രഹരമേല്പിച്ച സിറാജ്, ഖവാജയെ പുറത്താക്കി. ഓസ്ട്രേലിയ 17/4
ഇന്ത്യ മത്സരത്തിൽ പൂർണ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. ഓസ്ട്രേലിയ ഇപ്പോൾ വലിയ സമ്മർദ്ദത്തിലാണ്.