For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

രോഹിത്തിനെ തിരുത്തിച്ച കോഹ്ലി, ഇതാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഫ്രണ്ട്ഷിപ്പ്

01:31 PM Dec 18, 2024 IST | Fahad Abdul Khader
UpdateAt: 01:32 PM Dec 18, 2024 IST
രോഹിത്തിനെ തിരുത്തിച്ച കോഹ്ലി  ഇതാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഫ്രണ്ട്ഷിപ്പ്

ഒലിവര്‍ ട്വിസ്റ്റ്

രോഹിത് സിറാജിനോട്: 'എവിടെ നിന്നാണ് ബൗള്‍ ചെയ്യുന്നത്?'

Advertisement

സിറാജ്: 'ഓവര്‍ ദി വിക്കറ്റ്'

രോഹിത്: ഓവര്‍ ദി വിക്കറ്റ് പന്തെറിഞ്ഞാല്‍ സ്മിത്തിന് തന്റെ സ്റ്റാന്‍സ് തുറക്കാന്‍ എളുപ്പം കഴിയും. റൗണ്ട് ദി വിക്കറ്റ് ആവും നല്ലത്

Advertisement

വിരാട് രോഹിതിനോട്: 'വേണ്ട, അവന്‍ ഓവര്‍ ദി വിക്കറ്റ് തന്നെ എറിയട്ടെ. സ്‌ക്രാംബിള്‍ഡ് സീം ഡെലിവറി ചെയ്യുകയാണെങ്കില്‍, സ്മിത്തിനെ പെട്ടെന്ന് ഔട്ട് ആക്കാം. സ്‌ക്വയര്‍ ലെഗ് പിറകോട്ട് ഇറക്കി സ്റ്റമ്പിലേക്ക് ഇന്‍സ്വിങ് ബോള്‍ എറിയട്ടെ.

സ്മിത്തിനെ സിറാജ് ഉടനെ തന്നെ പുറത്താക്കുകയും ചെയ്തു.

Advertisement

ഇവിടെ പലരും രോഹിതിനെ കളിയാക്കുന്ന കമന്റ്‌സ് കണ്ടു. ഒരു ക്യാപ്റ്റന്‍ എന്ന നിലക്ക് രോഹിത്തിന് സ്വന്തം നിലക്ക് തീരുമാനം എടുക്കാമായിരുന്നു. പക്ഷേ ഇവിടെ രണ്ടു ലെജന്‍ഡ് തമ്മിലുള്ള മ്യൂച്വല്‍ റെസ്പെക്ടും പരിഗണനയും ഫാന്‍ ഫൈറ്റുകാര്‍ കാണാതെ പോവുന്നു.

Advertisement