Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

കോഹ്‌ലിയുടെ സെഞ്ച്വറിക്ക് ശേഷം ബുംറയുടെ മിന്നൽ പ്രകടനം; ഇന്ത്യ ജയത്തിനരികെ

03:32 PM Nov 24, 2024 IST | Fahad Abdul Khader
UpdateAt: 03:39 PM Nov 24, 2024 IST
Advertisement

പെർത്തിൽ നടക്കുന്ന ഓസ്ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ കളി പൂർണമായും നിയന്ത്രിക്കുന്നു. മൂന്നാം ദിനം അവസാനിക്കുമ്പോൾ ഓസ്ട്രേലിയ വലിയ പ്രതിസന്ധിയിലാണ്. ഇന്ത്യ കൂറ്റൻ ലീഡുമായി ഡിക്ലയർ ചെയ്ത ശേഷം കളത്തിലിലിറങ്ങിയ ഓസീസിന് ഇതിനകം തന്നെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ 12 റൺസിന് മൂന്ന് വിക്കറ്റ് എന്ന അവസ്ഥയിൽ പതറുകയാണ് ഓസീസ്.

Advertisement

വിരാട് കോഹ്‌ലിയുടെ മികച്ച സെഞ്ച്വറിയുടെ (100*) കരുത്തിൽ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 487/6 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. ഓസ്ട്രേലിയയ്ക്ക് 534 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ നൽകിയിരിക്കുന്നത്. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടികൾ നേരിടേണ്ടി വന്നു. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ചേർന്ന് ഓസ്ട്രേലിയയുടെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. 

അരങ്ങേറ്റക്കാരൻ നഥാൻ മാക്സ്വീനിയെ (0) വിക്കറ്റിന് മുന്നിൽ കുടുക്കിയാണ് ഭുമ്ര തുടങ്ങിയത്. നായകൻ പാറ്റ് കമ്മിൻസിനെ(2) സ്ലിപ്പിൽ കോഹ്‌ലിയുടെ കയ്യിലെത്തിച്ച് മുഹമ്മദ് സിറാജ് ഓസീസിന് അടുത്ത പ്രഹരം നൽകി . പിന്നാലെ ടെസ്റ്റ് സ്പെഷ്യലിസ്റ് മാർനസ് ലബുഷെയ്‌നെ വിക്കറ്റിന് മുന്നിൽ കുടുക്കി ഓസീസിനെ ഭുമ്ര കൂടുതൽ സമ്മർദ്ദത്തിലാക്കി.

Advertisement

പ്രധാന പോയിന്റുകൾ:

കോഹ്‌ലിയുടെ സെഞ്ച്വറി അദ്ദേഹത്തിന്റെ ഫോമിലേക്കുള്ള തിരിച്ചുവരവിന്റെ സൂചനയാണ്. ബുംറയുടെയും സിറാജിന്റെയും മികച്ച ബൗളിംഗ് പ്രകടനം ഇന്ത്യയെ മത്സരത്തിൽ കൂടുതൽ മുന്നിലെത്തിച്ചു. ഓസ്ട്രേലിയ ഇപ്പോൾ കടുത്ത സമ്മർദ്ദത്തിലാണ്. വിജയലക്ഷ്യത്തിലേക്ക് ഏഴ് വിക്കറ്റുകൾ മാത്രം ശേഷിക്കെ, 522 റൺസ് അകലെയാണ് ആതിഥേയർ. ഇന്ത്യക്കാവട്ടെ, ഏഴ് വിക്കറ്റുകൾ നേടാൻ ഇനിയും മത്സരത്തിൽ രണ്ട് ദിവസം കൂടി ബാക്കിയുണ്ട്.

Advertisement
Next Article