Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

ആര്‍ച്ചറിനെതിരെ ഈഗോ കളഞ്ഞ് കളിയ്ക്കൂ സഞ്ജൂ, ഇരയെ തക്കം പാര്‍ത്തിരിക്കുന്ന കടുവയുടെ ശാന്തത പോലെ

01:57 PM Jan 27, 2025 IST | Fahad Abdul Khader
UpdateAt: 01:57 PM Jan 27, 2025 IST
Advertisement

കൃപാല്‍ ഭാസ്‌ക്കര്‍

Advertisement

ഈഗോ ഇല്ലാത്ത പ്ലേയര്‍സ് ഒന്നുമില്ല, പക്ഷെ നമ്മള്‍ ആ ഈഗോ എങ്ങനെ ഗ്രൗണ്ടില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നു എന്നതില്‍ ആണ് കാര്യം. കോഹ്ലിയുടെ ഈഗോ യുടെ ഒരു വേസ്റ്റ് വേര്‍ഷന്‍ ആണ് കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി സീരീസില്‍ കണ്ടത്, പക്ഷെ അദേഹത്തിന്റെ ഈഗോ യുടെ ഒരു ബെസ്റ്റ് വേര്‍ഷന്‍ ഉണ്ട്, ഞാന്‍ അത് വല്ലാതെ അഡ്‌മൈര്‍ ചെയ്യുന്ന ഒന്നാണ്.

ഫീല്‍ഡില്‍ ഭയങ്കര അഗ്രിസീവിനെസ്സ് കാണിക്കുന്ന കോഹ്ലി ബാറ്റിങ്ങിലേക്ക് വരുമ്പോള്‍ ഭയങ്കര കോണ്‍സെന്‍ട്രെഷനില്‍ ആയിരിക്കും. ഓപ്പോസിറ്റ് ടീം ബോളര്‍സന് അദ്ദേഹം ഇന്നിങ്‌സിന്റെ തുടക്കത്തില്‍ കൊടുക്കുന്ന റെസ്പെക്ട് കാണേണ്ടതാണ്, പക്ഷെ അതൊരു റെസ്പെക്ട് അല്ല, ഇരക്ക് വേണ്ടി തക്കം പാര്‍ത്തിരിക്കുന്ന ഒരു കടുവയുടെ ശാന്തത ആയിട്ടാണ് തോന്നിയിട്ടുള്ളത്.

Advertisement

പിന്നീട് ടച്ചിലേക്ക് കയറിയാല്‍ കോഹ്ലി ആദ്യം റെസ്പെക്ട് ചെയ്തവരെയൊക്കെ ഗള്ളി ബോളര്‍സിനെക്കാള്‍ മോശമായി തിരഞ്ഞു പിടിച്ചു അടിക്കും. പ്രൈമില്‍ മലിംഗയേ ഒരു കളിയില്‍ തൂക്കി വിട്ടത് ഇപ്പോഴും എന്റെ ഓര്‍മയില്‍ ഒരു വിസ്മയമായുണ്ട്. കോഹ്ലി അവിടെ എന്ത് ബ്യൂട്ടിഫുള്‍ ആയാണ് തന്റെ ഈഗോ ബെസ്റ്റ് ബോളര്‍സിന് മുകളില്‍ സ്ഥാപിക്കുന്നത്.

സഞ്ജുവിനെ പോലെ കരിയര്‍ ബില്‍ഡ് ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട ഏറ്റവും മികച്ച മാതൃക കോഹ്ലിയുടെ ഇന്നിങ്‌സ് ബില്‍ഡിംഗ് ആണെന്ന് തോന്നിയിട്ടുണ്ട്. സഞ്ജു ഈഗോ വര്‍ക്ക് ഔട്ട് ആക്കുന്നത് നെഗറ്റീവ് ആയാണ്. മുന്‍പ് ഹസരംഗക്ക് മുന്നില്‍ സഞ്ജു ഇതിനേക്കാള്‍ വള്‍നബറിള്‍ ആയിരുന്നു.

ആര്‍ച്ചറിനെതിരെ സഞ്ജു എന്തോ പ്രൂവ് ചെയ്യാന്‍ ഷോട്ട് കളിക്കുന്ന പോലെ ആണ് തോന്നിയിട്ടുള്ളത്. ഈ ഈഗോയില്‍ വര്‍ക്ക് ചെയ്തില്ലെങ്കില്‍ സഞ്ജുവിന് അതൊരു ബുദ്ധിമുട്ട് ആയിരിക്കും മുന്നോട്ടു പോക്കില്‍.

Advertisement
Next Article