തലയും പുറത്ത്, ഓസ്‌ട്രേലിയന്‍ ക്യാമ്പിനെ നടുക്കുന്ന വാര്‍ത്ത, ആശങ്ക പരക്കുന്നു
ബ്രിസ്‌ബേന്‍: ഗാബയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ അഞ്ചാം ദിനത്തില്‍ ട്രാവിസ് ഹെഡിന് പരിക്കേറ്റതായി സൂചന. രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യുമ്പോള്‍ ഹെഡ് അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. ഹെഡിന് തുടയ്‌ക്കേറ്റ പരിക്കാണ് ഈ അസ്വസ്ഥതയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തുടര്‍ന്ന് ഇന്ത്യ ബാറ്റിംഗിനിറങ്ങിയപ്പോള്‍ ഹെഡ്് ഫീല്‍ഡ് ചെയ്യാന്‍ ഇറങ്ങിയില്ല. ഇതോടെ ഒട്ടേറെ ഊഹാപോഹങ്ങല്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം വക്താവ് ഈ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു. പരിക്കിനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഇപ്പോഴും പുറത്ത് വന്നിട്ടില്ല.
ഈ പരമ്പരയില്‍ രണ്ട് സെഞ്ച്വറികള്‍ നേടിയ ഹെഡ് ഓസ്‌ട്രേലിയയുടെ ഫോമിലുള്ള ബാറ്ററാണ്. അദ്ദേഹത്തിന് പരിക്കേറ്റാല്‍ അത് ടീമിന് വലിയ തിരിച്ചടിയാകും. പേസര്‍ ജോഷ് ഹേസല്‍വുഡിനെ ഇതിനകം തന്നെ പരിക്കുമൂലം ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
മത്സരത്തിനിടെ ഫോക്‌സ് സ്‌പോര്‍ട്‌സിനുവേണ്ടി കമന്ററി നടത്തവെ മുന്‍ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് ലീ ഈ വിഷയം ഉന്നയിച്ചു. 'ട്രാവിസ് ഹെഡിന് എന്തോ പ്രശ്‌നമുള്ളതായി തോന്നുന്നു. ബാറ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന് ശരിയായി ചലിക്കാന്‍ കഴിയുന്നില്ല. തുടയ്ക്കാണ് പരിക്കേറ്റതെന്നാണ് ഞങ്ങള്‍ കേള്‍ക്കുന്നത്,' ലീ പറഞ്ഞു.
'ഒരു ഇന്ത്യന്‍ ആരാധകന്‍ പോലും ഈ ഫോമിലുള്ള ട്രാവിസ് ഹെഡിനെ ബാറ്റ് ചെയ്യുന്നത് കാണാന്‍ ആഗ്രഹിക്കും. പരിക്കുണ്ടെങ്കില്‍ അദ്ദേഹം ബാറ്റ് ചെയ്യുന്നത് തുടരണമായിരുന്നോ? അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയാണിത്. അപ്രതീക്ഷിതമായ എന്തും സംഭവിക്കാം. എല്ലായ്പ്പോഴും ഒരു 'പ്ലാന്‍ ബി' തയ്യാറായിരിക്കണം,' ഹര്‍ഷ ഭോഗ്ലെ ഫോക്‌സ് സ്‌പോര്‍ട്‌സില്‍ പറഞ്ഞു.