അശ്വിനെ ഇരയാക്കി, ഇത് രോഹിത്തും കോഹ്ലിയും ഗംഭീറും 'രക്ഷപ്പെടാന്‍' നടത്തിയ കളി
രഞ്ജിത്ത് രവീന്ദ്രന്‍
അശ്വിനെ പോലെ ഒരു ക്രിക്കറ്ററിന്റെ വിടവാങ്ങല്‍ വിരാട് കോഹ്ലിയുടെയും രോഹിത് ശര്‍മ്മയുടെയും ഗംഭീറിന്റെയും മുഖം രക്ഷിക്കാന്‍ ഒരു പിആര്‍ സ്റ്റണ്ടാക്കി മാറ്റി എന്നതാണ് സത്യം.
ന്യുസിലാന്‍ഡിനോട് നാട്ടില്‍, ഓസ്‌റ്റ്രേലിയയോട് അവിടെ, ഇത്രയും ദാരിദ്രം പിടിച്ച ഒരു ടെസ്റ്റ് സ്‌ക്വാഡ് ഈ അടുത്ത കാലത്ത് ഉണ്ടായിട്ടില്ല.
ദ്രാവിഡും ലക്ഷ്മണും ഒക്കെ പിച്ചിലിറങ്ങി നിന്ന് ഏറു കൊണ്ടും തടഞ്ഞും കളിച്ച് ഫോളൊ ഓണ്‍ ഒഴിവാക്കിയ ചരിത്രം ആഘോഷിച്ച നമ്മള്‍ക്ക് മുന്നില്‍ പത്താമനും പതിനൊന്നാമനും മാന്യമായി കളിച്ച് ഫോളൊ ഓണ്‍ ഒഴിവാക്കുന്നത് കണ്ട് തുള്ളിച്ചാടുന്ന രോഹിതും കോഹ്ലിയും ദയനീയമായ കാഴ്ച്ചയായിരുന്നു.
ഈ ഒരാഴ്ച ഈ നാണങ്കെട്ട സമീപനം ചോദ്യം ചെയ്യേണ്ട ഇടത്ത് അശ്വിന്റെ വിരമിക്കല്‍ ഇട്ടു കൊടുത്ത് മുഖം രക്ഷിച്ചു. ഇതിലെ ഏറ്റവും വലിയ തമാശ ക്രിക്കറ്റ് ഗ്രൗണ്ടില്‍ കാക്കയെ ഓടിക്കാന്‍ നിര്‍ത്താന്‍ പോലും നിലവില്‍ കൊള്ളാത്ത കോഹ്ലിയും രോഹിതും റ്റീമില്‍ കടിച്ച് തൂങ്ങുമ്പോള്‍ ഇനിയും ക്രിക്കറ്റ് ബാക്കിയുള്ള അശ്വിന്‍ വിരമിക്കുന്നു എന്നതാണ്.
എന്തായാലും സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്താന്‍ അറിയുന്നത് ഒരു നല്ല ക്വോളിറ്റിയാണ്. താങ്ക്യു അശ്വിന്‍! ഇന്‍ഡ്യ കണ്ട ഏറ്റവും നല്ല ബോളര്‍മ്മാരില്‍ ഒരാളായിരുന്നു നിങ്ങള്‍.