കോടി എറിഞ്ഞ് സഞ്ജു പിടിച്ച കുട്ടി, ഏഷ്യ കപ്പിന്‍ മുട്ടിടിച്ച് രാജസ്ഥാന്റെ വണ്ടര്‍ കിഡ്
അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ പാകിസ്ഥാനോട് ഇന്ത്യ 43 റണ്‍സിന്റെ വലിയ തോല്‍വിയാണല്ലോ വഴങ്ങിയത്. 281 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 238 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
മധ്യനിര ബാറ്റ്‌സ്മാന്‍മാര്‍ ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും ഓപ്പണര്‍മാര്‍ പരാജയപ്പെട്ടതാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണം. ഇതോടെ വരും മത്സരങ്ങള്‍ ഇന്ത്യയ്ക്ക് നിര്‍ണ്ണായകമായി.
അതെസമയം ഐപിഎല്‍ മെഗാ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് 1.1 കോടി രൂപയ്ക്ക് സ്വന്തമാക്കിയ 13-കാരന്‍ വൈഭവ് സൂര്യവംശി മത്സരത്തില്‍ നിരാശപ്പെടുത്തി. ഒമ്പത് പന്തില്‍ നിന്ന് ഒരു റണ്‍ മാത്രമെടുത്ത വൈഭവ് അഞ്ചാം ഓവറില്‍ പുറത്താകുകകയായിരുന്നു.
12-ാം വയസ്സില്‍ ബിഹാറിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച വൈഭവ് കഴിഞ്ഞ മാസം ഓസ്‌ട്രേലിയയ്‌ക്കെതിരെ അണ്ടര്‍ 19 മത്സരത്തില്‍ സെഞ്ച്വറി നേടിയിരുന്നു. ബിഹാറിന്റെ രഞ്ജി ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി ടീമുകളിലും വൈഭവ് അംഗമാണ്.