For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

സൂര്യയും ദുബെയും ആനമുട്ടയിട്ടു, തകര്‍ന്ന് തരിപ്പണമായി മുംബൈ

06:01 PM Feb 18, 2025 IST | Fahad Abdul Khader
Updated At - 06:02 PM Feb 18, 2025 IST
സൂര്യയും ദുബെയും ആനമുട്ടയിട്ടു  തകര്‍ന്ന് തരിപ്പണമായി മുംബൈ

രഞ്ജി ട്രോഫി സെമിഫൈനലില്‍ മുംബൈക്ക് ഞെട്ടിക്കുന്ന ബാറ്റിംഗ് തകര്‍ച്ച. വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 383 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് എന്ന നിലയിലാണ്.

ഒരു ഘട്ടത്തില്‍ ആറിന് 118 എന്ന നിലയില്‍ തകര്‍ന്ന മുംബൈയെ ഏഴാം വിക്കറ്റില്‍ ഷാര്‍ദുല്‍ താക്കൂറും തനുഷ് കോട്ടിയാനും കൂടിയാണ് അല്‍പമെങ്കിലും നിലമെച്ചപ്പെടുത്തിയത്. എന്നാല്‍ മത്സരത്തിന്റെ അവസാന പന്തില്‍ 37 റണ്‍സെടുത്ത താക്കൂര്‍ പുറത്തായത് മുംബൈയ്ക്ക് തിരിച്ചടിയായി.

Advertisement

അതെസമയം മുംബൈയക്കായി പ്രധാന താരങ്ങള്‍ക്കൊന്നും തിളങ്ങാനായില്ല. ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പൂജ്യത്തിന് പുറത്തായി. നേരിട്ട രണ്ടാം പന്തില്‍ തന്നെയാണ് സൂര്യ മടങ്ങിയത്.

സൂര്യയ്ക്ക് പുറമെ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (18), ശിവം ദുബെ (0) എന്നിവരും നിരാശപ്പെടുത്തി. മുംബൈയുടെ മധ്യനിര തകര്‍ന്നടിഞ്ഞു. ആകാശ് ആനന്ദ് (57) അര്‍ധസെഞ്ച്വറി നേടി തിളങ്ങിയെങ്കിലും മുംബൈ ഇപ്പോഴും 195 റണ്‍സ് പിന്നിലാണ്.

Advertisement

പ്രധാന സംഭവങ്ങള്‍:

സൂര്യകുമാര്‍ യാദവ് പൂജ്യത്തിന് പുറത്ത്.
രഹാനെ, ദുബെ എന്നിവരും പരാജയപ്പെട്ടു.
മുംബൈ ഏഴിന് 188 എന്ന നിലയില്‍.
ആകാശ് ആനന്ദ് അര്‍ധസെഞ്ച്വറി നേടി (57).
ഷാര്‍ദുല്‍ താക്കൂര്‍ 37 റണ്‍സെടുത്തു.
വിദര്‍ഭ ഒന്നാം ഇന്നിംഗ്‌സില്‍ 383 റണ്‍സ് നേടി.

Advertisement

മത്സരത്തിന്റെ ഗതി:

വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്‌സ് മികച്ച സ്‌കോറില്‍ അവസാനിച്ചു. ധ്രുവ് ഷോറെ (74), ഡാനിഷ് മലേവാര് (79) എന്നിവര്‍ തിളങ്ങി. മുംബൈയ്ക്ക് വേണ്ടി ശിവം ദുബെ അഞ്ച് വിക്കറ്റ് നേടി.

Advertisement