21 കോടി കൊയ്തു, ചരിത്രനേട്ടം, പക്ഷെ സ്വയം 'കുഴി കുത്തിയോ' കോഹ്ലി
ഐപിഎല്ലിലെ ഏറ്റവും വിലപിടിപ്പുള്ള ഇന്ത്യന്‍ താരമായി വിരാട് കോഹ്ലി മാറി. മെഗാ താരലേലത്തിന് മുന്നോടിയായി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു 21 കോടി രൂപയ്ക്ക് കോഹ്ലിയെ നിലനിര്‍ത്തിയതോടെയാണ് ഈ നേട്ടം.
20 കോടി രൂപ കടന്ന് ഒരു ഇന്ത്യന്‍ താരത്തിന് ഐപിഎല്ലില്‍ പ്രതിഫലം ലഭിക്കുന്നത് ഇതാദ്യമാണ്. ടെസ്റ്റ് ക്രിക്കറ്റിലെ ഫോം മങ്ങിയെങ്കിലും കോഹ്ലിയുടെ താരമൂല്യത്തിന് കുറവൊന്നുമില്ലെന്ന് ആര്‍സിബി വ്യക്തമാക്കി. ഏതായാലും ക്രിക്കറ്റ് ലോകത്ത് നിന്നും സമ്മിശ്ര പ്രതികരണമാണ് ഇക്കാര്യത്തിലുളളത്. കോഹ്ലി ഈ സീസണില്‍ തിളങ്ങിയില്ലെങ്കില്‍ അത് അദ്ദേഹത്തിന്റെ കരിയറിന് തന്നെ തിരിച്ചടിയാകുമെന്നാണ് ചില വിലയിരുത്തല്‍.
മറ്റ് ഇന്ത്യന്‍ താരങ്ങളുടെ പ്രതിഫലം:
ജസ്പ്രീത് ബുംറ (മുംബൈ ഇന്ത്യന്‍സ്): 18 കോടി
സൂര്യകുമാര്‍ യാദവ് (മുംബൈ ഇന്ത്യന്‍സ്): 16.35 കോടി
ഹര്‍ദിക് പാണ്ട്യ (മുംബൈ ഇന്ത്യന്‍സ്): 16.35 കോടി
രോഹിത് ശര്‍മ്മ (മുംബൈ ഇന്ത്യന്‍സ്): 16.30 കോടി
റിതുരാജ് ഗെയ്ക്വാദ് (ചെന്നൈ സൂപ്പര്‍ കിംഗ്സ്): 18 കോടി
അക്സര്‍ പട്ടേല്‍ (ഡല്‍ഹി ക്യാപിറ്റല്‍സ്): 16.5 കോടി
ശുഭ്മാന്‍ ഗില്‍ (ഗുജറാത്ത് ടൈറ്റന്‍സ്): 16.5 കോടി
സഞ്ജു സാംസണ്‍ (രാജസ്ഥാന്‍ റോയല്‍സ്): 18 കോടി
യശസ്വി ജയ്സ്വാള്‍ (രാജസ്ഥാന്‍ റോയല്‍സ്): 18 കോടി
ക്ലാസന്‍ മുന്നില്‍:
നിലവില്‍ ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങളില്‍ ഏറ്റവും വിലയേറിയ താരം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് ബാറ്റര്‍ ഹെന്റിച് ക്ലാസനാണ് - 23 കോടി.
കോഹ്ലിയുടെ മുന്‍ പ്രതിഫലം:
2017 മുതല്‍ 2021 വരെ 17 കോടി രൂപയാണ് ആര്‍സിബി കോഹ്ലിക്ക് നല്‍കിയിരുന്നത്.
ഐപിഎല്‍ ചരിത്രത്തിലെ റെക്കോര്‍ഡ്:
കഴിഞ്ഞ സീസണില്‍ ആസ്‌ട്രേലിയന്‍ താരം മിച്ചല്‍ സ്റ്റാര്‍ക്കിനെ 24.75 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയതാണ് ഇതുവരെയുള്ള റെക്കോര്‍ഡ്.
20 കോടി ക്ലബ്ബ്:
ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ സീസണിലാണ് താരങ്ങളുടെ വില 20 കോടി കടന്നത്. മിച്ചല്‍ സ്റ്റാര്‍ക്കിനൊപ്പം പാറ്റ് കമ്മിന്‍സ് (20.5 കോടി - സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), കെഎല്‍ രാഹുല്‍ (17 കോടി - ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സ്) എന്നിവരാണ് ഈ നേട്ടം കൈവരിച്ചത്.