പറയാതെ വയ്യ, കോഹ്ലിയെന്ന വന്‍ മരം വീഴുന്നു, ആ പഴയ കാലം ഇനി തിരിച്ചുവരില്ല
പൂനെയിലെ രണ്ടാം ടെസ്റ്റിലെ മോശം പ്രകടനം ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിയെന്ന വന്‍ മരം വീഴുന്നതിന്റെ സൂചനകളാണ് നല്‍കുന്നത്. 12 വര്‍ഷത്തിനിപ്പും നാട്ടില്‍ ഇന്ത്യ പരമ്പര തോല്‍വി അറിയുമ്പോള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏറ്റുവാങ്ങുന്നതും കോഹ്ലിയാണ്.
ഒന്നാം ഇന്നിംഗ്‌സില്‍ ഒരു റണ്‍സിന് പുറത്തായ കോഹ്ലി, രണ്ടാം ഇന്നിംഗ്‌സില്‍ 17 റണ്‍സ് മാത്രമാണ് എടുത്തത്. രണ്ട് തവണയും മിച്ചല്‍ സാന്റ്‌നറാണ് കോഹ്ലിയെ പുറത്താക്കിയത്. കരിയറിലെ പ്രതാഭ കാലത്ത് സെഞ്ച്വറികളില്‍ നിന്ന് സെഞ്ച്വറികളിലേക്ക് കുതിച്ച് പാഞ്ഞിരുന്ന കോഹ്ലിയുടെ നിഴല് പോലും ഇന്ന് കാണാനില്ല.
ആദ്യ ഇന്നിംഗ്‌സില്‍ കോഹ്ലി പുറത്തായ രീതി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുരുന്നു. സാന്റനറുടെ ഒരു മോശം ഫുള്‍ടോസ് പന്ത് സ്വീപ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് കോഹ്ലി പുറത്തായത്. ഈ ഔട്ടാകല്‍ കോഹ്ലിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു.
കഴിഞ്ഞ കുറച്ച് ടെസ്റ്റുകളിലായി മോശം ഫോം തുടരുന്ന കോഹ്ലിക്ക് ഈ മത്സരം മറക്കാനാഗ്രഹിക്കുന്ന ഒന്നായിരിക്കും. ഓസ്‌ട്രേലിയയില്‍ കോഹ്ലി തന്റെ പഴയ പ്രതാഭം വീണ്ടെടുക്കുമോയെന്ന് കാത്തിരുന്ന കാണാം. പ്രായവും ഫോമില്ലായിമയും കോഹ്ലിയിലെ ക്രിക്കറ്ററെ തകര്‍ക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ വേദനയോടെയാണ് കാണുന്നത്.
അതെസമയം 113 റണ്‍സിനാണ് ഇന്ത്യ രണ്ടാം ടെസ്റ്റില്‍ പരാജയപ്പെട്ടത്. ഇതോടെ ഇന്ത്യന്‍ ക്രിക്കറ്റിന് തന്നെ കറുത്ത ഏടായി ഈ ദിനം മാറി.