കോഹ്ലിയുടെ ലെഗസി എല്ലാം തകരുന്നു, 10 വര്‍ഷത്തിനിപ്പുറം എലൈറ്റ് ലിസ്റ്റില്‍ നിന്നും പുറത്ത്
ഒടുവില്‍ ്അതും സംഭവിച്ചു. ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലി ഐസിസി ടെസ്റ്റ് റാങ്കിങ്ങിലെ ടോപ് 20ല്‍ നിന്ന് പുറത്ത്! 2014 ന് ശേഷം ആദ്യമായാണ് കോഹ്ലി ഈ പട്ടികയില്‍ നിന്ന് പുറത്താകുന്നത്. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലെ മോശം പ്രകടനമാണ് കോഹ്ലിക്ക് തിരിച്ചടിയായത്.
എന്നാല്‍ റിഷഭ് പന്തിന് റാങ്കിങ്ങില്‍ കുതിച്ചുചാട്ടം നടത്തി! മികച്ച പ്രകടനത്തിലൂടെ പന്ത് ആദ്യ പത്തിലാണ് ഇടംപിടിച്ചത്. ഇന്ത്യന്‍ ഓപ്പണര്‍. യശസ്വി ജയ്സ്വാള്‍ നാലാം സ്ഥാനത്തേയ്ക്ക് മുന്നേറി. ശുഭ്മാന്‍ ഗില്ലും റാങ്കിങ്ങില്‍ മുന്നേറി.
ടെസ്റ്റ് റാങ്കിങ്ങില്‍ ഇംഗ്ലണ്ടിന്റെ ജോ റൂട്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തി. കെയ്ന്‍ വില്യംസണ്‍, ഹാരി ബ്രൂക്ക്, യശസ്വി ജയ്സ്വാള്‍, സ്റ്റീവ് സ്മിത്ത് എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. പട്ടികയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 26-ാം സ്ഥാനത്താണ്.
ബൗളര്‍മാരുടെ പട്ടികയില്‍ ന്യൂസിലാന്‍ഡിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത രവീന്ദ്ര ജഡേജ ആറാം സ്ഥാനത്താണ്.
പ്രധാന പോയിന്റുകള്‍:
- - കോഹ്ലി ടോപ് 20ല്‍ നിന്ന് പുറത്ത്
- പന്ത് ആദ്യ പത്തില്‍
- ജയ്സ്വാള്‍ നാലാം സ്ഥാനത്ത്
= ഗില്‍ റാങ്കിങ്ങില്‍ മുന്നേറി
- റൂട്ട് ഒന്നാമത്