ലബുഷയ്‌ന്റെ 'ജീവാമൃതം' തകര്‍ത്ത് സിറാജ്, വിവാദ ഉപദേശം നല്‍കി കോഹ്ലി
മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പോരാട്ടം കത്തിപ്പടരുകയാണ്. ഓസ്‌ട്രേലിയ ശക്തമായ നിലയിലേക്ക് നീങ്ങുമ്പോള്‍, മത്സരത്തിനൊപ്പം വാക്കുകളുടെ പോരും കടുക്കുകയാണ്്. ഇന്ത്യന്‍ താരം വിരാട് കോഹ്ലിയാണ് വാക്ക് യുദ്ധത്തില്‍ ഇന്ത്യയെ നയിക്കുന്നത്.
ഓസീസ് ഓപ്പണര്‍ സാം കോണ്‍സ്റ്റാസിനെ തോളില്‍ തട്ടിയ സംഭവത്തിന് പിന്നാലെ, ഇപ്പോള്‍ ബൗളര്‍ മുഹമ്മദ് സിറാജിന് കോഹ്ലി നല്‍കിയ 'ഉപദേശവും' ചര്‍ച്ചയാകുകയാണ്. സിറാജും ഓസീസ് ബാറ്റര്‍ മര്‍നസ് ലബുഷാഗ്നെയുമായി ഉണ്ടായ വാക്കുതര്‍ക്കത്തിന് പിന്നാലെയാണ് കോഹ്ലി ഇടപെട്ടത്. 'അവരോട് സംസാരിക്കുമ്പോള്‍ ചിരിക്കരുത്' എന്നാണ് കോഹ്ലി സിറാജിനോട് പറഞ്ഞത്.
സിറാജിന്റെ തുടര്‍ച്ചയായ രണ്ട് പന്തുകള്‍ ലബുഷാഗ്നെയുടെ മര്‍മ്മഭാഗത്ത് പതിച്ചതും വിവാദമായി. വേദന കൊണ്ട് ലബുഷാഗ്നെ നിലത്ത് വീഴുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞു.
മത്സരത്തിന്റെ പത്താം ഓവറില്‍ കോണ്‍സ്റ്റാസിനെ മറികടന്ന് നടന്നുപോകുമ്പോള്‍ കോഹ്ലി താരത്തിന്റെ തോളില്‍ ഇടിച്ചിരുന്നു. ഇത് ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തിന് കാരണമായി.
അതേസമയം, ഓസ്‌ട്രേലിയ ശക്തമായ സ്ഥാനത്താണ്. ആദ്യ ദിനം ഓസ്‌ട്രേലിയയ്‌ക്കൊപ്പം. ആറിന് 311 എന്ന നിലയില്‍ ശക്തമായ സ്ഥാനത്താണ് ഓസീസ് ടീം. യുവതാരം സാം കോണ്‍സ്റ്റാസിന്റെ അരങ്ങേറ്റ പ്രകടനമാണ് ആദ്യ ദിനത്തിലെ പ്രധാന ആകര്‍ഷണം. 65 പന്തില്‍ നിന്ന് 60 റണ്‍സ് നേടിയ കോണ്‍സ്റ്റാസ്, ഇന്ത്യന്‍ ബൗളര്‍മാരെ തിളങ്ങാന്‍ അനുവദിച്ചില്ല. ലബുഷെയ്ന്‍ (72), സ്റ്റീവ് സ്മിത്ത് (68*), ഉസ്മാന്‍ ഖവാജ (57) എന്നിവരും അര്‍ദ്ധ സെഞ്ച്വറികളുമായി ഓസീസിനെ മുന്നോട്ട് നയിച്ചു.
ട്രാവിസ് ഹെഡ് (0), മിച്ചല്‍ മാര്‍ഷ് (4) എന്നിവര്‍ വേഗത്തില്‍ പുറത്തായെങ്കിലും, ഓസ്‌ട്രേലിയ സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടേയിരുന്നു.
ഇന്ത്യയ്ക്കുവേണ്ടി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ആകാശ് ദീപ്, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.
മത്സരത്തിന്റെ രണ്ടാം ദിനത്തില്‍ എന്ത് സംഭവിക്കുമെന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍.