അവസാന പന്തില്‍ കോഹ്ലിയുടെ പുറത്താകല്‍, ഞെട്ടിത്തരിച്ച് രോഹിത്ത്, വിശ്വസിക്കാനാകാതെ ക്രിക്കറ്റ് ലോകം
ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 356 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യ മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് എന്ന നിലയിലാണ്. ഏഴ് വിക്കറ്റ് ശേഷിക്കെ ന്യൂസീലന്‍ഡിനെക്കാള്‍ 125 റണ്‍സ് മാത്രം പിന്നിലാണ് ഇന്ത്യ. ഇന്ത്യയുടെ നിലവിലെ ബാറ്റിങ് പ്രകടനം ശക്തമായ തിരിച്ചുവരവ് പ്രതീക്ഷയും വിജയ പ്രതീക്ഷയും നല്‍കുന്നതാണ് എന്നതാണ് സത്യം.
കോലിയുടെ നിരാശാജനകമരായ പുറത്താകല്‍:
മൂന്നാം ദിനാവസാന പന്തില്‍ വിരാട് കോലി (70) പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. കോലി സെഞ്ച്വറിയിലേക്ക് കുതിക്കുകയാണ് എന്ന് കരുതിയടത്താണ് കോഹ്ലി പുറത്തായത്. ഇത് ഇന്ത്യന്‍ ആരാധകരേയും നിരശരാക്കി. എങ്കിലും കോലിയുടെയും സര്‍ഫറാസ് ഖാന്റെയും (70*) മികച്ച പ്രകടനം ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ നല്‍കുന്നു.
മോശം ഫോമിലായിരുന്ന കോലി താളം കണ്ടെത്തിയ നിലയിലാണ് രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്തത്. ആദ്യത്തെ 14 പന്ത് ക്ഷമയോടെ ബാറ്റ് ചെയ്ത് അക്കൗണ്ട് തുറന്ന കോലി പിന്നീട് മനോഹരമായി ബാറ്റ് ചെയ്യുകയായിരുന്നു. മികച്ച ഡ്രൈവുകളും പോസിറ്റീവ് ഷോട്ടുകളുമായി ബൗളര്‍മാരെ സധൈര്യം കോലി നേരിടുകയായിരുന്നു. എട്ട് ഫോറും 1 സിക്സും ഉള്‍പ്പെടെ നേടിയ കോലിയില്‍ നിന്ന് ഇടവേളക്ക് ശേഷം ഒരു സെഞ്ച്വറി എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കോലിയുടെ അന്തകനായി ഗ്ലെന്‍ ഫിലിപ്സ് മാറുകയായിരുന്നു.
സ്റ്റംപില്‍ നിന്ന് ഓഫ് സൈഡിലേക്ക് തിരിഞ്ഞ പന്ത് കോലിയുടെ ബാറ്റില്‍ ചെറുതായി ഉരസുകയായിരുന്നു. അവസാന പന്തിലെ പുറത്താകല്‍ കോലിയേയും കടുത്ത നിരാശനാക്കി. മുഖം പൊത്തിപ്പിടിച്ചാണ് കോലി നിരാശ പ്രകടിപ്പിച്ചത്. ഗ്ലെന്‍ ഫിലിപ്സ് അംപയര്‍ ഔട്ട് വിളിക്കുന്നതിന് മുമ്പ് തന്നെ വിക്കറ്റ് ആഘോഷിച്ചു.
അവസാന പന്തില്‍ വിരാട് കോലി പുറത്തായത് വിശ്വസിക്കാനാവാത്തവരില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമുണ്ടായിരുന്നു. ഡ്രസിങ് റൂമില്‍ ഇരുന്ന രോഹിത് ശര്‍മ പിന്നോട്ട് വീണാണ് തന്റെ നിരാശ പ്രകടിപ്പിച്ചത്.
്അതെസമയം ഇന്ത്യക്ക് നിര്‍ണ്ണായക അടിത്തറ പാകിയാണ് വിരാട് കോലി പുറത്തായത്. മൂന്നാം വിക്കറ്റില്‍ സര്‍ഫറാസ് ഖാനുമായി സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ കോലിക്ക് സാധിച്ചു. ഇന്ത്യ ഇപ്പോള്‍ ശക്തമായ നിലയിലാണുള്ളത്.
മത്സരത്തിലെ പ്രധാന സംഭവങ്ങള്‍:
രോഹിത് - ജയ്സ്വാളിന്റെ തുടക്കം: ഓപ്പണര്‍മാര്‍ ചേര്‍ന്ന് ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കി.
കോലി - സര്‍ഫറാസ് കൂട്ടുകെട്ട്: മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തി.
കോലി 9000 ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കി.
സര്‍ഫറാസ് അര്‍ധസെഞ്ച്വറിയുമായി പുറത്താകാതെ നില്‍ക്കുന്നു.
മത്സര വിശകലനം:
ആദ്യ ഇന്നിംഗ്‌സിലെ മോശം പ്രകടനത്തിന് ശേഷം രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചു. കോലിയുടെ വിക്കറ്റ് നിരാശാജനകമാണെങ്കിലും സര്‍ഫറാസ് മികച്ച ഫോമിലാണ്.
ഇനി എന്ത്?
ഇന്ത്യ ഇപ്പോഴും 125 റണ്‍സ് പിന്നിലാണ്. നാലാം ദിനം സര്‍ഫറാസും മറ്റ് ബാറ്റ്‌സ്മാന്‍മാരും ചേര്‍ന്ന് മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതുണ്ട്.