ഫോം വീണ്ടെടുക്കണം, കോഹ്ലി ഇംഗ്ലീഷ് ടീമിലേക്ക് ചെക്കേറുന്നു, സര്‍പ്രൈസ് നീക്കം
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ തോല്‍വിക്ക് ശേഷം വിരാട് കോഹ്ലിയുടെ ടെസ്റ്റ് ഭാവി ഏറെ ചര്‍ച്ചാവിഷയമായിരിക്കുകയാണല്ലോ. ഇപ്പോഴിതാ ടെസ്റ്റില്‍ ഫോമിലേക്ക് തിരിച്ചെത്താന്‍ കോഹ്ലി ചില സര്‍പ്രൈസ് തീരുമാനങ്ങള്‍ക്ക് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി കോഹ്ലി കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ അദ്ദേഹം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രമുഖ കായിക മാധ്യമമായ റെവ് സ്‌പോട്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലേ ഓഫില്‍ എത്തിയില്ലെങ്കില്‍ മാത്രമേ കോഹ്ലിക്ക് കൗണ്ടിയില്‍ കളിക്കാന്‍ സാധിക്കൂ. ഐപിഎല്‍ 2025 ഫൈനല്‍ മെയ് 25 നും ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് ജൂണ്‍ 20 നും ആണ്.
ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിജയിക്കാന്‍ ആഭ്യന്തര ക്രിക്കറ്റിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍, കോഹ്ലി ഐപിഎല്‍ ഭാഗികമായി ഒഴിവാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
ഐപിഎല്ലില്‍ കോഹ്ലിയുടെ സാന്നിധ്യം ടീമിന് വളരെ പ്രധാനമാണ്. ഈ ഘടകങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, ആര്‍സിബി മാനേജ്മെന്റ് കോഹ്ലിയെ നിലനിര്‍ത്താന്‍ ശ്രമിക്കും.
ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് 2023 ല്‍ ഫ്രാഞ്ചൈസി ക്രിക്കറ്റ് ഒഴിവാക്കി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ആഷസ് പരമ്പരയ്ക്കും തയ്യാറെടുത്തത് ഒരു മാതൃകയാണ്. ഈ മാതൃക കോഹ്ലി പിന്തുടരുമോയെന്ന് കാത്തിരുന്ന് തന്നെ കാണണം.