കോഹ്ലിയെ കയറിപ്പിടിച്ചു, കളി നിര്‍ത്തിവെച്ചു
ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ചില നാടകീയ സംഭവങ്ങളും അരങ്ങേറി. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ കളിക്കളത്തില്‍ ആരാധകന്‍ അതിക്രമിച്ച് കയറിയതിന് പിന്നാലെ വിരാട് കോലിയെ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചത് മത്സരം നിര്‍ത്തിവെക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചു. രണ്ടാം ദിനം ഓസ്‌ട്രേലിയ ബാറ്റ് ചെയ്യുന്നതിനിടേയാണ് സംഭവം.
സ്ലിപ്പ് കോര്‍ഡണില്‍ നില്‍ക്കുന്ന രോഹിത് ശര്‍മയ്ക്ക് നേരെയാണ് ആരാധകന്‍ ആദ്യം ഓടിയെത്തിയത്. പിന്നീട് കോലിയുടെ അടുത്തേക്ക് തിരിഞ്ഞ ആരാധകന്‍ താരത്തെ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചു. കോലിയും ആരാധകനെ കെട്ടിപ്പിടിക്കാന്‍ കൈ നീട്ടിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് ആരാധകനെ കളത്തിന് പുറത്തേക്ക് കൊണ്ടുപോയി.
സംഭവത്തെ തുടര്‍ന്ന് മത്സരം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പിന്നീട് സുരക്ഷ ഉറപ്പാക്കിയ ശേഷം മത്സരം പുനരാരംഭിച്ചു. ഈ സംഭവം മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ അന്തരീക്ഷം കൂടുതല്‍ വൈദ്യുതമാക്കി.
ആദ്യ ദിനത്തില്‍ ഓസ്‌ട്രേലിയന്‍ താരം സാം കോണ്‍സ്റ്റാസുമായി കോഹ്ലി കൂട്ടിയിടിച്ചതിനു പിന്നാലെയാണ് ഈ സംഭവവും ഉണ്ടായത്.. കോലിക്ക് മാച്ച് ഫീസിന്റെ 20 ശതമാനം പിഴ ചുമത്തിയിരുന്നു.
അതെസമയം മത്സരത്തില്‍ വിരാട് കോഹ്ലി 36 റണ്‍സെടുത്ത് പുറത്തായി. ്അനാവശ്യമായി ഓഫ് സൈഡില്‍ ബാറ്റ് വെച്ചാണ് കോഹ്ലി മടങ്ങിയത്.