അശ്വിന്റെ വിരമിക്കല്‍, രോഹിത്തോ കോഹ്ലിയോ കള്ളം പറഞ്ഞു
ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന്റെ വിരമിക്കല്‍ പ്രഖ്യാപനം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണല്ലോ. എന്നാല്‍, ഈ തീരുമാനം എപ്പോഴാണ് അശ്വിന്‍ എടുത്തതെന്ന കാര്യത്തില്‍ ആശയക്കുഴപ്പം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്, അശ്വിന്‍ വിരമിക്കുന്ന കാര്യം താന്‍ ഇന്നാണ് അറിഞ്ഞതെന്നാണ്. എന്നാല്‍, വാര്‍ത്താ സമ്മേളനത്തില്‍ രോഹിത് ശര്‍മ്മ പറഞ്ഞത്, പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റു മുതല്‍ താന്‍ ഇതേക്കുറിച്ച് കേള്‍ക്കുന്നുണ്ടെന്നാണ്.
അശ്വിനെ ആശ്ലേഷിക്കുന്ന കോഹ്ലിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അപ്പോള്‍ മുതല്‍ അശ്വിന്‍ വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, കോഹ്ലി പറയുന്നത് അശ്വിന്‍ തന്നോട് വിരമിക്കല്‍ തീരുമാനം പറഞ്ഞത് ആ സമയത്താണെന്നാണ്.
രോഹിത് ശര്‍മ്മയുടെ വാക്കുകള്‍ പ്രകാരം, പെര്‍ത്തില്‍ എത്തിയപ്പോള്‍ മുതല്‍ അശ്വിന്റെ വിരമിക്കല്‍ തീരുമാനത്തെക്കുറിച്ചുള്ള സംസാരം നടക്കുന്നുണ്ടായിരുന്നു. അഡ്‌ലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ കളിക്കാന്‍ അശ്വിനെ താന്‍ പ്രേരിപ്പിച്ചുവെന്നും രോഹിത് പറഞ്ഞു.
പിടിഐ റിപ്പോര്‍ട്ട് ചെയ്തത്, നാട്ടില്‍ നടന്ന ഇന്ത്യ ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ തന്നെ വിരമിക്കുന്ന കാര്യം അശ്വിന്‍ ആലോചിച്ചിരുന്നതായാണ്. ഓസ്‌ട്രേലിയയിലേക്കു പോകുന്നതിനു മുന്‍പ് തന്നെ വിരമിക്കുന്നതിനെക്കുറിച്ച് അശ്വിന്‍ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വിരമിക്കല്‍ പ്രഖ്യാപന വേളയില്‍, ചോദ്യങ്ങളെ നേരിടാനുള്ള കരുത്ത് തനിക്കില്ലെന്ന് അശ്വിന്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ്, വൈകാരികമായ ബുദ്ധിമുട്ടുകളില്‍ നിന്ന് മോചിതനാകുമ്പോള്‍ അശ്വിന്‍ തന്നെ വിശദീകരിക്കുമെന്ന് രോഹിത് പറഞ്ഞത്.
അശ്വിന്‍ എപ്പോള്‍ വിരമിക്കല്‍ തീരുമാനമെടുത്തു എന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നു.